ദുബൈ: അഞ്ചു ഘട്ടങ്ങളായാണ് കടലാസ് രഹിത സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയത്. 2018ല്‍ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ 2019ല്‍ പദ്ധതി പൂര്‍ത്തിയാക്കുന്ന തീയതി പ്രഖ്യാപിച്ചിരുന്നു. 2021 ഡിസംബര്‍ 12നുശേഷം ദുബൈയിലെ ഓഫിസുകളില്‍ പേപ്പര്‍ ഉണ്ടാകില്ല എന്നായിരുന്നു ശൈഖ് ഹംദാന്റെ പ്രഖ്യാപനം. കൗണ്ട് ഡൗണ്‍ നടത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 2018ല്‍ ആദ്യ ഘട്ടത്തില്‍ ആറു വകുപ്പുകളിലാണ് നടപ്പാക്കി തുടങ്ങിയത്. ആര്‍.ടി.എ, പൊലീസ്, ദീവ, സാമ്പത്തികകാര്യ വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, ലാന്‍ഡ് ആന്‍ഡ് പ്രോപര്‍ട്ടി എന്നിവയിലാണ് നടപ്പാക്കിയത്. ഇതുവഴി 72.5 ദശലക്ഷം പേപ്പറുകള്‍ ലാഭിക്കാന്‍ കഴിഞ്ഞിരുന്നു. രണ്ടാം ഘട്ടത്തില്‍ ദുബൈ കോടതി, മുനിസിപ്പാലിറ്റി, പബ്ലിക് പ്രോസിക്യൂഷന്‍, കെ.എച്ച്.ഡി.എ, ഹെല്‍ത്ത് അതോറിറ്റി, സി.ഡി.എ, ദുബൈ കസ്റ്റംസ്, ജി.ഡി.ആര്‍.എഫ്.എ എന്നിവിടങ്ങളിലാണ് നടപ്പാക്കിയത്. ഇതുവഴി 229.5 ദശലക്ഷം പേപ്പറുകള്‍ ലാഭിച്ചു. 2019ന്റെ അവസാനത്തോടെ ഒമ്പതു വകുപ്പുകളിലും 2020ന്റെ തുടക്കത്തില്‍ പത്തു വകുപ്പുകളിലും നടപ്പാക്കി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് അഞ്ചാം ഘട്ടം തുടങ്ങിയത്. മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്റര്‍, ഏവിയേഷന്‍ എന്‍ജിനീയറിങ് പ്രോജക്ട്, ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍, സിവില്‍ ഡിഫന്‍സ് തുടങ്ങിയവയിലാണ് ഈ ഘട്ടം നടപ്പാക്കിയത്. 8.2 ദശലക്ഷം പേപ്പറുകള്‍ ഇതുവഴി ലാഭിച്ചു. ഇത് ഡിജിറ്റല്‍ ലോകത്തേക്കുള്ള പുതിയ ചുവടുവെപ്പ് -ശൈഖ് ഹംദാന്‍ കടലാസ് രഹിത സര്‍ക്കാര്‍ എന്ന നേട്ടത്തിനായി ശ്രമിച്ച എല്ലാവരെയും അഭിനന്ദിച്ച് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ്. ഡിജിറ്റല്‍ മേഖലയിലേക്കുള്ള പുതിയ ചുവടുവെപ്പിനാണ് ഇന്ന് തുടക്കമിടുന്നത്. സുസ്ഥിര സേവനം നല്‍കുന്ന സ്മാര്‍ട്ട് സിറ്റി എന്ന ദുബൈയുടെ സ്ഥാനം ഒരിക്കല്‍കൂടി ഊട്ടിയുറപ്പിക്കാന്‍ ഈ നടപടി സഹായിക്കും. എമിറേറ്റിലെ എല്ലാവര്‍ക്കും പൂര്‍ണമായ ഡിജിറ്റല്‍ ജീവിതം പ്രദാനംചെയ്യാന്‍ ആഗ്രഹിക്കുന്നു. 50 വര്‍ഷത്തിനിടെ ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനാണ് അടുത്ത ലക്ഷ്യം. നാലു വര്‍ഷം മുമ്പ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണത്തില്‍ രൂപംകൊണ്ടതാണ് ഈ ആശയം. ആ വാക്കാണ് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....