News Beyond Headlines

26 Sunday
April

‘ഇഷ്ട ബ്രാന്‍ഡ്’ മാറിയേക്കും: പുതിയ മദ്യക്കമ്പനികളെ ക്ഷണിച്ച് ബവ്‌കോ

സംസ്ഥാനത്തു വര്‍ഷങ്ങളായി മദ്യം വിതരണം ചെയ്യുന്ന കമ്പനികളുടെ കുത്തക അവസാനിപ്പിക്കാന്‍, നിലവില്‍ കരാറില്‍ ഏര്‍പ്പെടാത്ത കൂടുതല്‍ കമ്പനികളെ ഇതരസംസ്ഥാനങ്ങളില്‍നിന്നു ബവ്‌റിജസ് കോര്‍പറേഷന്‍ കേരളത്തിലേക്കു ക്ഷണിച്ചു. ജനുവരിയോടെ ഇവരുമായി 'റേറ്റ് കോണ്‍ട്രാക്ട്' വയ്ക്കാനാണു തീരുമാനം. എക്‌സൈസ് ഡ്യൂട്ടി നേരിട്ട് അടയ്ക്കണമെന്ന ബവ്‌കോ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് കമ്പനികള്‍ മദ്യവിതരണം കുറച്ചു സമ്മര്‍ദത്തിലാക്കിയതോടെയാണു ബവ്‌കോ നീക്കം. മദ്യക്കമ്പനികള്‍ സര്‍ക്കാരിനു നല്‍കേണ്ട എക്‌സൈസ് ഡ്യൂട്ടി ഇതുവരെ ബവ്‌കോയാണു മുന്‍കൂര്‍ അടച്ചിരുന്നത്. എക്‌സൈസ് ചട്ടത്തിനു വിരുദ്ധമായ ഈ നടപടി മദ്യക്കമ്പനികളെ സഹായിക്കാനായിരുന്നു. ഇതു നിര്‍ത്തലാക്കിയ പുതിയ സിഎംഡി എസ്.ശ്യാംസുന്ദര്‍ കമ്പനികളോടു നേരിട്ട് എക്‌സൈസ് ഡ്യൂട്ടി അടയ്ക്കാനാവശ്യപ്പെട്ടു. മദ്യം വെയര്‍ഹൗസിലെത്തിയാല്‍ പിറ്റേന്ന് ഈ തുക ബവ്‌കോ മടക്കി നല്‍കുമെന്നും അറിയിച്ചു. ഇതോടെയാണു കമ്പനികള്‍ മദ്യവിതരണം കുറച്ചത്. ബവ്‌കോ വില്‍ക്കുന്ന മദ്യത്തിന്റെ 90 % നല്‍കുന്നത് 15 കമ്പനികളാണ്. ദിവസേന ഒരു ലക്ഷം കെയ്‌സ് വരെ നല്‍കിയ സ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി 37,000 കെയ്‌സ് മാത്രമാണു നല്‍കിയത്. കരാര്‍ ലംഘനത്തിന് ഇവര്‍ക്കു നോട്ടിസ് അയച്ചതിനു പിന്നാലെയാണു കൂടുതല്‍ കമ്പനികളെ കേരളത്തിലെത്തിക്കാനുള്ള നീക്കം. ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ കമ്പനികളെ ബവ്‌കോ അധികൃതര്‍ ബന്ധപ്പെട്ടു. ആന്ധ്രയിലെ 3 കമ്പനികളുടെ പ്രതിനിധികള്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുകയും ചെയ്തു. പുതിയ കമ്പനികള്‍ വരുമ്പോള്‍ ഇതുവരെ മലയാളി പരിചയിച്ചുപോന്ന ബ്രാന്‍ഡുകളും മാറും. മറ്റു സംസ്ഥാനങ്ങളില്‍ ജനകീയമായ ബ്രാന്‍ഡുകള്‍ ഇവിടെ ഇടംപിടിക്കും. കൂടുതല്‍ മദ്യം സ്റ്റോക്ക് ചെയ്യുന്നതിനു വേണ്ടി എല്ലാ ജില്ലകളിലും ഓരോ വെയര്‍ഹൗസ് വീതം തുറക്കാനാണ് ആലോചന. സീസണില്‍ ദൗര്‍ലഭ്യമുണ്ടാകില്ല ഇപ്പോഴുള്ള കമ്പനികള്‍ നിസ്സഹകരണം തുടര്‍ന്നാലും ക്രിസ്മസ്-പുതുവത്സര സീസണില്‍ മദ്യദൗര്‍ലഭ്യമുണ്ടാകില്ലെന്നാണു വിലയിരുത്തല്‍. ഒന്നര മാസത്തേക്കുള്ള മദ്യം വെയര്‍ ഹൗസുകളില്‍ സ്റ്റോക്ക് ഉണ്ട്. മദ്യക്കമ്പനികളുടെ നിസ്സഹകരണം മറികടക്കുന്നതു ചര്‍ച്ച ചെയ്യാന്‍ എക്‌സൈസ് മന്ത്രി 13ന് നികുതി, എക്‌സൈസ്, ബവ്‌കോ അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....