News Beyond Headlines

26 Sunday
April

അമ്മയ്ക്ക് നേരെ ബോംബെറിഞ്ഞ സുധീഷിനെ കൊല്ലാന്‍ ഉണ്ണി കാത്തിരുന്നു; കൊലയ്ക്ക് 11 കാരണങ്ങള്‍

പോത്തന്‍കോട് കല്ലൂരില്‍ നടന്ന അരുംകൊലയ്ക്ക് പിന്നില്‍ വ്യത്യസ്ത സംഭവങ്ങളിലെ പ്രതികാരമെന്ന് സൂചന. ഭാര്യ സഹോദരനും കേസിലെ മൂന്നാം പ്രതിയുമായി ശ്യാമകുമാറിനെ അറസ്റ്റ് ചെയ്താല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ശ്യാംകുമാറും കൊല്ലപ്പെട്ട സുധീഷുമായി കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അടുത്തിടെ ശ്യാംകുമാറിനെ സുധീഷ് മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന സുധീഷിനെ കാണിച്ചുകൊടുത്തത് ശ്യാംകുമാറാണ്. കൊലയാളി സംഘത്തിലും ഇയാളുണ്ടായിരുന്നു. സുധീഷിനെ കൊലപ്പെടുത്താന്‍ ശ്യാം ഒട്ടകം രാജേഷിന്റെ സഹായം തേടി, സംഘത്തിലെ മറ്റുള്ളവരെ ഒന്നിപ്പിച്ചത് ഒട്ടകം രാജേഷാണ്. സമീപകാലത്ത് രാജേഷിനെതിരെ കേസുകളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇയാള്‍ പൊലീസ് റഡാറിന് പുറത്തായിരുന്നു. രാജേഷിനെ തേടി സുധീഷിനോട് പകയുള്ള മറ്റുള്ളവരുമെത്തി. കേസിലെ ഒന്നാം പ്രതി ഒന്നാംപ്രതി സുധീഷ് ഉണ്ണി എന്ന ആഴൂര്‍ ഉണ്ണിക്കാണ് സുധീഷിനോട് കൂടുതല്‍ പകയുണ്ടായിരുന്നു. ഉണ്ണിയുടെ അമ്മയ്ക്ക് നേരെ നാടന്‍ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടയാള്‍. ഉണ്ണി നേരത്തെ തന്നെ സുധീഷിനെ കൊലപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഒട്ടകം രാജേഷിനൊപ്പം കൊലയാളി സംഘമൊരുക്കുന്നത് സംബന്ധിച്ച നിര്‍ണായ പങ്കുവഹിച്ചതും ഇയാള്‍ തന്നെയാണ്. ഉണ്ണിയും രാജേഷും ഉള്‍പ്പെടെ കേസിലെ പ്രധാന പ്രതികളെല്ലാം ഇപ്പോള്‍ ഒളിവിലാണ്. വേങ്ങോട് കട്ടിയാട് സ്വദേശി അരുണ്‍(23), വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശി സച്ചിന്‍(24), കന്യാകുളങ്ങര കുണൂര്‍ സ്വദേശി സൂരജ്(23) എന്നിവരാണ് കേസില്‍ അവസാനമായി അറസ്റ്റിലായത്. ചിറയിന്‍കീഴ് ശാസ്തവട്ടം മാര്‍ത്താണ്ഡംകുഴി സുധീഷ് ഭവനില്‍ നിധീഷ് (മൊട്ട-27), ശാസ്തവട്ടം സീനഭവനില്‍ നന്ദീഷ് (ശ്രീക്കുട്ടന്‍-23), കണിയാപുരം മണക്കാട്ടുവിളാകം പറമ്പില്‍വീട്ടില്‍ രഞ്ജിത് (പ്രസാദ്-28) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഒന്നാംപ്രതി സുധീഷ് ഉണ്ണി, രണ്ടാംപ്രതി ഒട്ടകം രാജേഷ്, മൂന്നാംപ്രതി ശ്യാംകുമാര്‍ എന്നിവരെ കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന് തലവേദനയായി മാറിയിട്ടുണ്ട്. സുധീഷിനോടു പകയുള്ളവര്‍ സംഘംചേര്‍ന്നു: കാരണങ്ങള്‍ പലത് ഊരുപൊയ്ക മങ്കാട്ടുമൂലയില്‍ അഖില്‍, വിഷ്ണു എന്നിവര്‍ക്ക് ഡിസംബര്‍ ആറിന് വൈകീട്ട് വെട്ടേറ്റിരുന്നു. ഈ കേസില്‍ കൊല്ലപ്പെട്ട സുധീഷ് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഈ കേസില്‍ സുധീഷിന്റെ സു?ഹൃത്തുക്കളില്‍ ചിലര്‍ അറസ്റ്റിലായിട്ടുണ്ട്. ഉണ്ണിയുടെ അമ്മയ്ക്ക് നേരെയുണ്ടായ ആക്രമണവും ശ്യാംകുമാറിന് കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉണ്ടായ അടിപിടിയുമാണ് പ്രധാന കാരണങ്ങള്‍. സുധീഷ് കൊലയാളി സംഘത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്നു. ഒട്ടകം രാജേഷിന്റെ നിയന്ത്രണത്തിലുള്ള പല മേഖലകളിലും സുധീഷ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നുവെന്ന് വിവരമുണ്ട്. അഖില്‍, വിഷ്ണു എന്നിവര്‍ക്ക് വെട്ടേറ്റ സംഭവം കൊല ആസൂത്രണം ചെയ്യാന്‍ സംഘത്തെ പ്രേരിപ്പിക്കുകയും ചെയ്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....