സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി കേരളാ പൊലീസ് ആവിഷ്‌ക്കരിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടി ഇനി സോഷ്യല്‍ മീഡയയിലൂടെ പഠിക്കാം. സ്ത്രീകള്‍ക്ക് ഒറ്റപ്പെട്ട അവസ്ഥയില്‍ അതിക്രമം നേരിടേണ്ടി വന്നാല്‍ എങ്ങനെ പ്രതികരിക്കാം എന്നതിനെക്കുറിച്ച് കേരളാ പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ തയ്യാറാക്കിയ 'അടിതട' എന്ന സ്വയംപ്രതിരോധ പാഠങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടുളള ട്യൂട്ടോറിയല്‍ വിഡിയോ വ്യാഴാഴ്ച കേരളാ പൊലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യും. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഈ പദ്ധതി കേരളാ പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫിസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് തയാറാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അത്തരം അതിക്രമങ്ങള്‍ തടയുന്നതിനായി കേരളാ പൊലീസ് നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സ്വയം പ്രതിരോധം തീര്‍ക്കുന്നതിനായി കേരളാ പൊലീസ് വനിതാ സ്വയംപ്രതിരോധ സംഘത്തിന്റെ നേതൃത്വത്തില്‍ സ്വയം പ്രതിരോധ പരിശീലനം എല്ലാ ജില്ലകളിലും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സൗജന്യമായി നല്‍കി വരുന്നു. സോഷ്യല്‍മീഡിയ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ബി.ടിയുടേതാണ് ട്യൂട്ടോറിയല്‍ വിഡിയോയുടെ ആശയം. തിരുവനന്തപുരം സിറ്റിയിലെ വനിതാ സ്വയംപ്രതിരോധ സംഘത്തിലെ അംഗങ്ങളായ ജയമേരി, സുല്‍ഫത്ത്, അനീസ്ബാന്‍, അതുല്യ എന്നിവരാണ് വിഡിയോയിലൂടെ പരിശീലനം നല്‍കുന്നത്. സന്തോഷ് സരസ്വതി ക്യാമറയും നിധീഷ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....