സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് കോട്ടൂരിനെ ജയില്‍ മോചിതനാക്കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട്. കോട്ടയം എസ്പിയാണ് ജയില്‍ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. 70 വയസ് കഴിഞ്ഞ തടവുകാരെ ജയില്‍ മോചിതരാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയില്‍ ഫാ. തോമസ് കോട്ടൂരും ഉള്‍പ്പെടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ജയില്‍ വകുപ്പ് പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഏറെ വിവാദമായ കേസില്‍ ഇരട്ട ജീവപര്യന്തം ലഭിച്ച പ്രതിയെ ഇത്രയും പെട്ടെന്ന് ജയില്‍ മോചിതനാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പൊലീസ് ജയില്‍ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് സര്‍ക്കാരിന് കൈമാറി. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഫാ. തോമസ് കോട്ടൂരിന്റെ വിടുതല്‍ കാര്യത്തില്‍ സര്‍ക്കാരാണ് ഇനി തീരുമാനമെടുക്കേണ്ടത്. കേസിലെ ഒന്നാം പ്രതിയായ തോമസ് കോട്ടൂരിന് കൊവിഡ് വ്യാപന സമയത്ത് 139 ദിവസം പരോള്‍ നല്‍കിയിരുന്നു. ഫാ. തോമസ് കോട്ടൂരിനെ വിട്ടയക്കരുതെന്നാവശ്യപ്പെട്ട് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....