സര്‍ക്കാര്‍ വിപണിയിലെത്തിക്കുന്ന കുപ്പിവെള്ളമായ 'ഹില്ലി അക്വ'യുടെ ഉല്‍പാദനവും വിതരണവും വര്‍ധിപ്പിക്കുന്നു. ലിറ്ററിന് 13 രൂപയ്ക്ക് ഗുണനിലവാരം കൂടിയ കുപ്പിവെള്ളം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണു ലക്ഷ്യം. ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് (കെഐഐഡിസി) 'ഹില്ലി അക്വ' പൊതു വിപണിയിലെത്തിക്കുന്നത്. തൊടുപുഴ മ്രാലയിലുള്ള പ്ലാന്റില്‍ നിന്ന് ഒരു ലീറ്ററിന്റെയും രണ്ടു ലീറ്ററിന്റെയും കുപ്പിവെള്ളവും അരുവിക്കരയില്‍ നിന്ന് 20 ലീറ്റര്‍ ജാറുകളിലുമാണ് ഇപ്പോള്‍ വിതരണം. അരുവിക്കരയിലെ പ്ലാന്റില്‍ ജനുവരി മാസത്തോടെ ഒരു ലീറ്റര്‍ കുപ്പിവെള്ളം ഉല്‍പാദനം ആരംഭിക്കും. തൊടുപുഴയില്‍നിന്ന് അര ലീറ്ററിന്റെ ഉല്‍പാദനവും വൈകാതെ തുടങ്ങും. ഉപരിതല ജലമാണ് ഇതിനായി ഉപയോഗിക്കുന്നത്. സാന്‍ഡ് ഫില്‍ട്രേഷന്‍, കാര്‍ബണ്‍ ഫില്‍ട്രേഷന്‍, മൈക്രോണ്‍ ഫില്‍ട്രേഷന്‍, അള്‍ട്രാ ഫില്‍ട്രേഷന്‍, ഓസോണൈസേഷന്‍ തുടങ്ങി പത്തോളം യന്ത്രവല്‍കൃത ശുദ്ധീകരണ പ്രക്രിയകളിലൂടെ കടത്തിവിട്ടാണു വെള്ളം കുപ്പികളില്‍ നിറയ്ക്കുന്നത്. ഓരോ മണിക്കൂര്‍ ഇടവിട്ടു സ്വന്തം ലാബില്‍ തന്നെ പരിശോധിച്ചു വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നുണ്ട്. ഗുണനിലവാരം കൂടിയ കുപ്പിവെള്ളം ന്യായമായ വിലയ്ക്കു ജനങ്ങള്‍ക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹില്ലി അക്വയുടെ ഉല്‍പാദനവും വിപണനവും സര്‍ക്കാര്‍ വിപുലമാക്കുന്നതെന്നു ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും ഹില്ലി അക്വയുടെ വിലയില്‍ മാറ്റം വരുത്തേണ്ടെന്ന് മന്ത്രി നിര്‍ദേശിച്ചു. കൂടുതല്‍ മേഖലകളില്‍ കുറഞ്ഞവിലയ്ക്ക് കുപ്പിവെള്ളമെത്തിക്കാന്‍ പുതിയ വിതരണക്കാരെ നിയോഗിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വ്യാപാരസ്ഥാപനങ്ങളില്‍ ഒരു ലീറ്റര്‍ ഹില്ലി അക്വയുടെ പരമാവധി വില്‍പന വില 13 രൂപ മാത്രമായിരിക്കും. ജയില്‍ വകുപ്പ് സംസ്ഥാനത്തുടനീളം നടത്തുന്ന ഭക്ഷണവിതരണ ശൃംഖലകള്‍ വഴിയും തൊടുപുഴ മ്രാലയില്‍ ഹില്ലി അക്വ കമ്പനിയുടെ നേരിട്ടുള്ള ഔട്ലെറ്റിലും എറണാകുളം, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ വിതരണക്കാര്‍ സജ്ജമാക്കിയിട്ടുള്ള ഔട്ലെറ്റുകളിലും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സഹകരണ സംഘം ഔട്ലെറ്റിലും ഹില്ലി അക്വ ഒരു ലീറ്ററിന് 10 രൂപയ്ക്കാണ് ലഭിക്കുന്നത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ വഴിയും കഴിയുന്നത്ര ഇടങ്ങളില്‍ 'ഹില്ലി അക്വ' മിതമായ വിലയ്ക്ക് വില്‍പനയ്ക്കെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 20 ലീറ്റര്‍ ജാറുകളുടെ പരമാവധി വില്‍പന വില 60 രൂപയാണ്. ഓഫിസുകള്‍, വീടുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് 20 ലീറ്റര്‍ ജാറിന്റെ വിതരണം. നിലവില്‍ തിരുവനന്തപുരത്തും പരിസരങ്ങളിലുമാണ് 20 ലീറ്റര്‍ 'ഹില്ലി അക്വ' ലഭ്യമായിട്ടുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....