കെഎസ്‌യു പുനസംഘടനയില്‍ ആധിപത്യം ഉറപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നീക്കങ്ങള്‍ സജീവം. സംഘടന തെരഞ്ഞെടുപ്പിന് പകരം നാമനിര്‍ദേശം നടപ്പിലാക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാന പ്രസിഡന്റായി കെ എം. അഭിജിത്ത് തുടര്‍ന്നേക്കും. രണ്ട് കൊല്ലം കാലാവധിയുണ്ടായിരുന്ന സംസ്ഥാന കെഎസ്‌യു കമ്മിറ്റിയാണ് നാലരക്കൊല്ലത്തിന് ശേഷം പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. കെപിസിസി പുനസംഘടനയിലും ഡിസിസി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പിലും അസംതൃപ്തരായ എ, ഐ ഗ്രൂപ്പുകള്‍ വിദ്യാര്‍ത്ഥി സംഘടനയില്‍ പിടിമുറുക്കുകയാണ്. നിലവിലെ സംസ്ഥാന കമ്മിറ്റിയും പതിനൊന്ന് ജില്ലാ കമ്മിറ്റികളും എ ഗ്രൂപ്പിനൊപ്പമാണ്. രമേശ് ചെന്നിത്തലക്കൊപ്പം ജില്ലാ കമ്മിറ്റികള്‍ ഒന്നുമില്ല. വരാനിരിക്കുന്ന പുനഃസംഘടനയിയില്‍ കെസി വേണുഗോപാലിന്റെ ഇടപെടല്‍ ഉണ്ടാവുമെന്ന് ഉറപ്പ്. സംഘടന തെരഞ്ഞെടുപ്പ് ഇല്ലാത്ത സാഹചര്യത്തില്‍ വീതം വെപ്പ് ചര്‍ച്ചകള്‍ തുടങ്ങി. ജില്ലാ കമ്മിറ്റികളില്‍ ആറെണ്ണം വേണമെന്നാണ് കെസി വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ നിലവില്‍ കെഎസ്‌യുവില്‍ വ്യക്തമായ ആധിപത്യമുള്ള എ ഗ്രൂപ്പ് ഇതിന് വഴങ്ങിയിട്ടില്ല. വീതം വെപ്പ് ചര്‍ച്ചകളില്‍ പരിഗണിക്കാത്തതില്‍ പൂര്‍ണമായും അസംതൃപ്തനാണ് രമേശ് ചെന്നിത്തല. ചര്‍ച്ചകളില്‍ സമവായം ഉണ്ടായില്ലെങ്കില്‍ കെപിസിസി ഇടപെടലുണ്ടാവും. സംഘടന തെരഞ്ഞെടുപ്പ് വന്നാല്‍ സ്ഥിതിഗതികള്‍ മാറുമെന്നുറപ്പുള്ള എ ഗ്രൂപ്പ്, തെരഞ്ഞെടുപ്പിനെ പൂര്‍ണമായും തള്ളുകയാണ്. ഇരുപത്തിയേഴ് വയസില്‍ താഴെ മാത്രം പ്രായമുള്ളതും കഴിഞ്ഞ കാലങ്ങളിലെ സംഘടനമികവുമാണ് കെ എം അഭിജിത്തിന് വീണ്ടും തുണയാവുന്നത്. നിലവിലെ കമ്മിറ്റി പൂര്‍ണമായും മാറണമെന്ന നിര്‍ദേശം വന്നാല്‍ എ ഗ്രൂപ്പില്‍ നിന്നുള്ള നിതിന്‍ പുതിയിടം, അലേഷി സേവ്യര്‍, അമല്‍ ജോയ് എന്നിവരിലൊരാള്‍ സംസ്ഥാന പ്രസിഡന്റാകും. വിവാഹം കഴിച്ചവര്‍ മാറി നില്‍ക്കണമെന്ന നിര്‍ദേശവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ എന്‍എസ്‌യു ഭരഘടന പ്രകാരം ഭാരവാഹിത്വത്തിന് വിവാഹം തടസമല്ല. അന്തിമ തീരുമാനത്തില്‍ കെ സുധാകരന്‍ അടക്കമുള്ള നേതാക്കലുടെ നിലപാടും നിര്‍ണായകമാകും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....