News Beyond Headlines

26 Sunday
April

തന്നെ കൊല്ലാന്‍ സുധീഷ് 6 ലക്ഷത്തിന്റെ ക്വട്ടേഷന്‍ കൊടുത്തു; ഉദ്ദേശിച്ചത് കാല് വെട്ടാനെന്നും മൊഴി

പോത്തന്‍കോട് കല്ലൂരില്‍ സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയത് തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനാലെന്ന് ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ മൊഴി. തന്നെ കൊലപ്പെടുത്താന്‍ ആറ് ലക്ഷം രൂപയുടെ ക്വട്ടേഷന്‍ സുധീഷ് ഏറ്റെടുത്തിരുന്നുവെന്നും പക്ഷേ കൈയില്‍ കിട്ടാതിരുന്നപ്പോള്‍ അമ്മയേയും സഹോദരനേയും ആക്രമിച്ചുവെന്നും പോലീസിനോട് ഉണ്ണി പറഞ്ഞു. അമ്മയ്ക്ക് നേരെ ബോംബെറിഞ്ഞു, സഹോദരനെ ആക്രമിച്ചു. ഇതോടെയാണ് സുധീഷിനെ ആക്രമിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പ്രതികളായ ഉണ്ണിയേയും ശ്യാമിനേയും തെളിവെടുപ്പിനായി എത്തിച്ചിരുന്നു. അതേസമയം ഒളിവില്‍ കഴിയുകയായിരുന്ന സുധീഷിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാല് വെട്ടിയെടുക്കാന്‍ മാത്രമാണ് പദ്ധതിയിട്ടിരുന്നതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. ആക്രമിക്കാന്‍ ഉപയോഗിച്ച മഴു പോലീസ് കണ്ടെടുത്തു. ചിറയന്‍കീഴ് ശാസ്താക്ഷേത്ര മൈതാനത്ത് നിന്നാണ് മഴു കണ്ടെടുത്തത്. വെട്ടിയെടുത്ത കാല് ഉപേക്ഷിച്ച സ്ഥലത്തും പ്രതികളെ എത്തിച്ച് തെളിവെടുത്തു. ഒന്നാം പ്രതിയായ ഉണ്ണിയാണ് കാല് വലിച്ചെറിഞ്ഞത്. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് പോത്തന്‍കോട് എസ്.എച്ച്.ഒ. കെ.ശ്യാം, എസ്.ഐ. വിനോദ് വിക്രമാദിത്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയത്. ശാസ്തവട്ടത്തുനിന്ന് ഒരു മഴുവും വെട്ടുകത്തിയും കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന വീട്ടില്‍ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയില്ല. കാല് വലിച്ചെറിഞ്ഞ സ്ഥലം പ്രതികള്‍ പോലീസിനു കാട്ടിക്കൊടുത്തു.അതേസമയം കേസിലെ രണ്ടാം പ്രതിയായ ഒട്ടകം രാജേഷ് ഇനിയും പിടിയിലായിട്ടില്ല. ഒട്ടകത്തിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 11 അംഗ സംഘത്തില്‍ പത്ത് പ്രതികളും പിടിയിലായിട്ടുണ്ട്. ഒട്ടകം രാജേഷിനെ കൂടി പിടികൂടിയാല്‍ മാത്രമേ സംഭവത്തെക്കുറിച്ചുള്ള പൂര്‍ണചിത്രം വ്യക്തമാകുകയുള്ളൂ. സുധീഷ് ഉണ്ണിയും ശ്യാംകുമാറും ഒട്ടകം രാജേഷും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റ് പ്രതികളെ ഒട്ടകം രാജേഷാണ് സംഘടിപ്പിച്ചത്. കൊല്ലപ്പെട്ട സുധീഷിനോട് പല കാരണങ്ങളാല്‍ വൈരാഗ്യമുണ്ടായിരുന്ന ശത്രുക്കള്‍ ഒത്തുകൂടിയാണ് കൊലപാതകം നടത്തിയത്. ആക്രമണത്തിനു മുമ്പ് ശാസ്തവട്ടത്തുള്ള കേന്ദ്രത്തില്‍ ഒത്തുകൂടിയ പ്രതികള്‍ മദ്യപിച്ചശേഷമാണ് കല്ലൂരിലേക്കെത്തിയത്. ആക്രമണശേഷം ആയുധങ്ങളുമായി ശാസ്തവട്ടത്ത് മടങ്ങിയെത്തി. തുടര്‍ന്ന് പല വഴിക്കായി പിരിയുകയായിരുന്നു. പിന്നീട് ഒട്ടകം രാജേഷ് പ്രതികളിലാരുമായും ബന്ധപ്പെട്ടിട്ടില്ല. ഇതാണ് ഇയാളെ കണ്ടെത്താന്‍ പോലീസിന് തടസ്സമായിരിക്കുന്നത്. ഉടനെ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. കേസിലെ മൂന്നാം പ്രതി മുട്ടായി ശ്യാം എന്ന ശ്യാകുമാര്‍ സുധീഷിന്റെ ഭാര്യാ സഹോദരനാണ്. ഇരുവരും ഒരുമിച്ചാണ് കഞ്ചാവ് കച്ചവടം ഉള്‍പ്പെടെയുള്ള ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ശ്യാമിനെ സുധീഷ് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലെ പകയാണ് ശ്യാമിനെ സംഘത്തില്‍ ഉള്‍പ്പെടുന്നതിലേക്ക് നയിച്ചത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....