പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . വിവാഹപ്രായമിപ്പോള്‍ 21 ആക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ദില്ലിയില്‍ പറഞ്ഞു. സില്‍വര്‍ ലെയിന്‍ പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ കോടിയേരി, ലീഗിന്റേത് തീവ്ര നിലപാടാണെന്നും ആവര്‍ത്തിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതി എല്‍ഡിഎഫിന്റെ വാഗ്ദാന പദ്ധതിയാണ്. സിപിഐ കൂടി ഉള്‍പ്പെട്ട പ്രകടനപത്രികയില്‍ ഉണ്ടായിരുന്ന കാര്യമാണിത്. സിപിഐക്ക് സിപിഐ സില്‍വര്‍ ലൈന്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് കാനം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയില്‍ സംശയം ഉന്നയിക്കാന്‍ അവകാശമുണ്ടെന്നും കോടിയേരി ദില്ലിയില്‍ വ്യക്തമാക്കി. മുസ്ലിം ലീഗിന്റേത് തീവ്ര നിലപാടെന്നും കോടിയേരി ആവര്‍ത്തിച്ചു. അധികാരം നഷ്ടപ്പെട്ട വെപ്രാളമാണ് തീവ്ര നിലപാടിലേയ്ക്ക് പോകാന്‍ കാരണം. കോഴിക്കോട് റാലിയില്‍ പറഞ്ഞത് തെറ്റെങ്കില്‍ ലീഗ് തിരുത്തണമെന്നും കോടിയേരി പറഞ്ഞു. തമിഴ്‌നാട്ടില്‍ സി പി എമ്മിന് ലീഗുമായി സഖ്യമില്ലെന്നും അത് ഒരു മുന്നണി സംവിധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ നിലപാട് കാനം രാജേന്ദ്രന്‍ പറഞ്ഞതാണ് ഇത് എല്‍ഡിഎഫിന്റെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ വിഷയത്തില്‍ തരൂര്‍ പറഞ്ഞത് കേരളത്തിന്റെ പൊതുവികാരമാണെന്നും കോടിയേരി പറഞ്ഞു. വികസനത്തോട് മറ്റു നേതാക്കളെപ്പോലെ തരൂരിന് നിഷേധാത്മക സമീപനമില്ല. കെ റെയിലില്‍ സര്‍ക്കാരിന് തിടുക്കമില്ല. കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതി ആണിത്. എന്നാല്‍ എല്‍ഡിഎഫ് പദ്ധതി നടപ്പാക്കുന്നതിലാണ് കോണ്‍ഗ്രസിന് എതിര്‍പ്പെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....