News Beyond Headlines

04 Monday
May

വൈകിയതിന് സഹോദരന്‍ ശാസിച്ചു; വീടുവിട്ട പെണ്‍കുട്ടി റബ്ബര്‍തോട്ടത്തില്‍ ഒളിച്ചു, പുലരുവോളം തിരച്ചില്‍

സഹോദരന്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഒരു രാത്രി നീണ്ട തിരച്ചിലിന് ഒടുവില്‍ കണ്ടെത്തി. വീട്ടുകാരെയും നാട്ടുകാരെയും ഒരു രാത്രി മുള്‍മുനയില്‍ നിര്‍ത്തിയ പെണ്‍കുട്ടിയെ വീടിന് സമീപമുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് ഒടുവില്‍ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി കാണാതായ പെണ്‍കുട്ടിയെ ശനിയാഴ്ച രാവിലെ ആറര മണിക്കാണ് കണ്ടെത്തിയത്. രാത്രി വൈകിയും പരിശോധന തുടര്‍ന്നിരുന്നു. കോട്ടയം കറുകച്ചാല്‍ പൂണിക്കാവ് സ്വദേശിനിയായ പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിത് പതിവിലും വൈകിയാണ്. ഇത് ചോദ്യംചെയ്ത സഹോദരന്‍ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. വൈകിയതിനുള്ള കാരണം ചോദിക്കുകയും ചെയ്തു. പിന്നിട് സന്ധ്യയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. രാത്രി ഏഴ് മണിക്ക് ശേഷം ആനക്കല്ല് ഭാഗത്ത് പെണ്‍കുട്ടി റോഡിലൂടെ നടന്നുപോകുന്നത് പ്രദേശവാസികള്‍ കണ്ടിരുന്നു. എവിടേക്ക് പോകുന്നുവെന്ന് നാട്ടുകാരില്‍ ചിലര്‍ ചോദിച്ചതോടെ പെണ്‍കുട്ടി സമീപത്തെ തോട്ടത്തിലേക്ക് കയറി പോവുകയും ചെയ്തു. ആള്‍ത്താമസമുള്ള സ്ഥലത്തുനിന്ന് ഉള്ളിലേക്കാണ് തോട്ടം സ്ഥിതിചെയ്യുന്നത്. രാത്രി മുഴുവന്‍ ഇവിടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തി. തോട്ടത്തിന് പുറത്തുള്ള വീടുകളിലും തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ ഇന്ന് രാവിലെയാണ് റബര്‍ തോട്ടത്തിനുള്ളില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....