മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ കാര്‍ പൊതുലേലത്തില്‍ ബഹ്‌റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമല്‍ മുഹമ്മദ് അലിക്ക്. അതേസമയം, ലേലം താല്‍ക്കാലികമായി ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടിവന്നേക്കാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചതോടെ ലേലതീരുമാനത്തില്‍ ആശയക്കുഴപ്പമായി. ദേവസ്വം 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച കാറിന്റെ ലേലത്തില്‍ ഒരാള്‍ മാത്രമാണു പങ്കെടുത്തത്. ജിഎസ്ടി അടക്കം 18 ലക്ഷം രൂപയോളം കാറിന്റെ വിലയായി ദേവസ്വത്തില്‍ അടയ്‌ക്കേണ്ടി വരും. ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കാണിക്കയായി നല്‍കിയതാണ് കാര്‍. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണു ലേലം നടന്നത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു നല്‍കിയത്. വാഹനം ലേലം ചെയ്തതിനു പിന്നാലെയാണ് കൈമാറുന്നതിനെച്ചൊല്ലി അഭിപ്രായവ്യത്യാസം ഉടലെടുത്തത്. ലേലം ഉറപ്പിക്കുന്നതു സംബന്ധിച്ച് 21ന് ചേരുന്ന ദേവസ്വം ഭരണസമിതിയാകും അന്തിമ തീരുമാനമെടുക്കുകയെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് പറഞ്ഞു. ഭരണസമിതിയില്‍ അഭിപ്രായവ്യത്യാസം വന്നാല്‍ തീരുമാനം മാറ്റേണ്ടിവരുമെന്ന് മോഹന്‍ദാസ് പറഞ്ഞു. അതേസമയം, ലേലം ഉറപ്പിച്ച ശേഷം നിലപാട് മാറ്റുന്നതു ശരിയല്ലെന്ന് വാഹനം ലേലത്തില്‍ പിടിച്ച അമലിന്റെ പ്രതിനിധി സുഭാഷ് പണിക്കര്‍ പറഞ്ഞു. ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ ദാസ്, ഭരണ സമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.വി. മോഹനകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ലേല നടപടികള്‍ പൂര്‍ത്തിയാക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....