News Beyond Headlines

19 Friday
June

ബാലു സര്‍വീസില്‍ കയറിയിട്ട് 11 മാസം; നീന്തല്‍ അറിയില്ല; ചെളിയില്‍ താണതാകും’

കടയ്ക്കാവൂരില്‍ പ്രതിയെ തിരഞ്ഞുപോയ വള്ളം മുങ്ങി മരിച്ച എസ്എപി ക്യാംപിലെ പൊലീസുകാരന്‍ ബാലു (27) സര്‍വീസില്‍ കയറിയിട്ട് 11 മാസം മാത്രം. എന്‍ജിനീയറിങ് ബിരുദധാരിയായ ബാലു അവിവാഹിതനാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ശിവഗിരിയില്‍ ഡ്യൂട്ടിക്കെത്തിയ ബാലു ഉള്‍പ്പെടെ പത്തു പേരെ പിന്നീട് വര്‍ക്കല സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക്, പോത്തന്‍കോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരയുന്നതിനിടെ കടയ്ക്കാവൂര്‍ പണയില്‍ കടവ് പാലത്തിനു സമീപത്തു വച്ചാണ് വള്ളം അപകടത്തില്‍പ്പെട്ടത്. സിഐ ഉള്‍പ്പെടെ മൂന്നു പേര്‍ വള്ളക്കാരന്റെ സഹായത്തോടെ നീന്തി രക്ഷപ്പെട്ടു. വെള്ളത്തിലേക്ക് വീണ ബാലു മുങ്ങിത്താഴുകയായിരുന്നു. തിരച്ചിലിനിടെ കണ്ടെത്തിയ ബാലുവിനെ വര്‍ക്കല മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളം മുന്നോട്ടു നീങ്ങവേ സിഐ എഴുന്നേറ്റതാണ് ബാലന്‍സ് തെറ്റി വള്ളം മറിയാന്‍ കാരണമെന്നു വള്ളക്കാരന്‍ വസന്ത് മനോരമ ന്യൂസിനോട് പറഞ്ഞു. പോത്തന്‍കോട് സുധീഷ് വധത്തില്‍ പ്രധാന സൂത്രധാരനും ഗൂണ്ടാത്തലവനുമായ ഒട്ടകം രാജേഷിനെ മാത്രം പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. ആറ്റിങ്ങല്‍, വര്‍ക്കല ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തു. കടയ്ക്കാവൂരില്‍ ഒട്ടകം രാജേഷ് ഒളിവില്‍ കഴിഞ്ഞെന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് വള്ളത്തില്‍ തിരച്ചില്‍ നടത്തിയത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....