ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവും ഒബിസി മോര്‍ച്ച സെക്രട്ടറിയുമായിരുന്ന രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. രഞ്ജിത് ശ്രീനിവാസന്റെ വീട്ടിലേക്ക് അക്രമിസംഘം ബൈക്കുകളിലായി ഹെല്‍മറ്റ് ധരിച്ച് പോകുന്നതും തിരികെ വരുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് കിട്ടിയത്. ദൃശ്യങ്ങളില്‍ ആറ് ബൈക്കുകളിലായി 12 പേരുണ്ട്. അക്രമികളില്‍ പലരും തലയില്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. മാസ്ക് വച്ചിട്ടുണ്ട്. പുറമേ ചിലരെല്ലാം മുഖത്ത് തുണി കൊണ്ട് കെട്ടിയിട്ടുമുണ്ട്. ചിലര്‍ തൊപ്പി വച്ചിട്ടുമുണ്ട്. കൃത്യമായി തിരിച്ചറിയാന്‍ പറ്റാത്ത വിധം ആസൂത്രണത്തോടെയാണ് അക്രമിസംഘം വന്നതും പോയതും. കൃത്യം രാവിലെ 6.59-നാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്റെ ഇരുന്നൂറ്റമ്പത് മീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം. കൊത്തുവാ ചാവടിപ്പാലം കടന്ന് വരുന്ന പ്രദേശമാണിത്. രഞ്ജിത് ശ്രീനിവാസനെ വീട്ടുകാരുടെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഇവര്‍ കടന്ന് പോയ സമയത്ത് പ്രഭാതസവാരിക്ക് ഇറങ്ങിയ ചിലര്‍ റോഡിലുണ്ടായിരുന്നു. അതില്‍ മുന്‍ കൗണ്‍സിലര്‍ അടക്കമുള്ളവരുണ്ട്. ഒരു സംഘം തുടരെത്തുടരെ പോകുന്നത് കണ്ടപ്പോള്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും, പക്ഷേ, തൊട്ടടുത്താണ് മുന്‍സിപ്പല്‍ സ്റ്റേഡിയം എന്നതിനാല്‍ അവിടെ കളിക്കാന്‍ രാവിലെ പോകുന്ന കുട്ടികളാരെങ്കിലും ആയിരിക്കുമെന്നാണ് കരുതിയതെന്നും അവര്‍ പറഞ്ഞതായി ആലപ്പുഴ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് ശേഷമാണ് രഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് നിലവിളി ശബ്ദം കേള്‍ക്കുന്നത്. തൊട്ടടുത്തുള്ളവരും ഇവരുമെല്ലാം ഓടിക്കൂടിയ ശേഷമാണ് ഇങ്ങനെയൊരു അക്രമത്തിനാണ് ഇവര്‍ വന്നതെന്ന് വ്യക്തമാകുന്നത്. രഞ്ജിത്തിന്റെ അമ്മയുടെ മുന്നില്‍ വച്ചാണ് മകനെ വെട്ടിക്കൊന്നത്. അവര്‍ ദൃക്സാക്ഷിയാണ്. അവര്‍ പൊലീസിന് നല്കിയ വിവരം എട്ട് പേരെങ്കിലുമുള്ള സംഘമാണ് ആക്രമിച്ചതെന്നാണ്. ഈ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാണെന്നും വാഹനത്തിന്റെ വിവരങ്ങളടക്കമുള്ളവ ഇതിന്റെ അടിസ്ഥാനത്തില്‍ ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇന്നലെ എസ്ഡിപിഐ പ്രവര്ത്തകന് ഷാനിന്റെ കൊലപാതകം നടന്നപ്പോഴും ഇത്തരത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്രമികളെത്തിയ വാഹനം തിരിച്ചറിഞ്ഞത്. റെന്റ് എ കാറിലാണ് അക്രമികള്‍ എത്തിയത്. പൊലീസിന് വീഴ്ചയില്ല: ഐജി രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേര് കസ്റ്റഡിയിലുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും, എസ്ഡിപിഐ പ്രവര്‍ത്തകരുമുണ്ട്. സംഭവത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ഇനി അക്രമം ഉണ്ടായാല്‍ കര്‍ശനനടപടി ഉണ്ടാകുമെന്നും, പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയാണ് പൊലീസ് പുലര്‍ത്തുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും, ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അവര്‍ പറഞ്ഞു. രണ്ട് കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്ത് കഴിഞ്ഞു. ക്രമസമാധാനച്ചുമതല നോക്കുന്നത് മറ്റൊരു സംഘമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....