ആണ്‍കുട്ടികളെ തട്ടിപ്പില്‍പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഘം അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശികളായ അശോക് പട്ടിദാര്‍, നിലേഷ് പട്ടിദാര്‍, വല്ലഭ് പട്ടിദാര്‍ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ മൂന്നു പേര്‍ പിടിയിലായത്. പ്രതികളെ ദര്‍ഗാപര്‍ കോടതില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റുമായി കേരളത്തിലേക്ക് തിരിച്ചു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന കുട്ടികളെയാണ് സംഘം വലയിലാക്കിയത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമ്പോള്‍ അശ്ലീല സന്ദേശങ്ങള്‍ അടങ്ങിയ പോപ് അപ്പുകള്‍ അയയ്ക്കും. പിന്നീട് കുട്ടികളുമായി ചാറ്റിങ് നടത്തി അശ്ലീല ചിത്രങ്ങളും അയച്ചു നല്‍കും. കുട്ടികള്‍ വീഴുന്നതോടെ സിബിഐ സൈബര്‍ സംഘം എന്ന് അവകാശപ്പെട്ട് സമീപിക്കുന്നു. പണം നല്‍കിയില്ലെങ്കില്‍ ചാറ്റ് വിവരങ്ങള്‍ പുറത്ത് വിടും എന്നാണ് ഭീഷണി. സംസ്ഥാനത്ത് നിരവധി കുട്ടികള്‍ തട്ടിപ്പിനിരയായതായി പൊലീസ് പറഞ്ഞു. രാജ്യമാകെ തട്ടിപ്പു നടത്തുന്ന സംഘമാണിവര്‍. സിറ്റി സൈബര്‍ പൊലീസ് എസി ടി.ശ്യാംലാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....