പോത്തന്‍കോട് യുവാവിനെ വെട്ടികൊലപ്പെടുത്തിയശേഷം കാല്പാദം റോഡില്‍ വലിച്ചെറിഞ്ഞ കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷിനെ കുടുക്കിയത് ഫോണ്‍ കോളുകള്‍. കേസിലെ 10 പ്രതികളും ദിവസങ്ങള്‍ക്കുള്ളില്‍ പിടിയിലായെങ്കിലും രാജേഷിനെ പിടികൂടാന്‍ സാധിക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.വര്‍ക്കലയില്‍ കായലിനു നടുവിലെ തുരുത്തില് രാജേഷിനു വേണ്ടി തിരച്ചില്‍ നടത്താന്‍പോയ സംഘത്തിലെ പൊലീസുകാരന് മുങ്ങിമരിച്ചതോടെ കേസ് പൊലീസിനു വൈകാരിക വിഷയവുമായി. അന്‍പതിലധികം പേരടങ്ങുന്ന പൊലീസ് സംഘം റൂറല്‍ ഷാഡോ സംഘത്തോടൊപ്പം അന്വേഷണം വ്യാപകമാക്കി. ഇതിനിടെ, തമിഴ്നാട് നമ്പരില്‍നിന്ന് കേരളത്തിലേക്കെത്തിയ ഫോണ്‍ കോളാണ് ഒട്ടകം രാജേഷിലേക്കു പൊലീസിനെ എത്തിച്ചത്. രാജേഷുമായി ബന്ധമുള്ള ആളുകളുടെ ഫോണ്‍ നമ്പരുകളെല്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിലൊരു നമ്പരിലേക്കാണ് തമിഴ്നാട്ടില്‍നിന്ന് വിളി എത്തിയത്. രാജേഷ് പൈസ ആവശ്യപ്പെട്ടെങ്കിലും പരിചയക്കാരന് ഫോണ്‍ കട്ടു ചെയ്തു. നമ്പര്‍ പളനിയിലേതാണെന്ന് മനസിലാക്കിയ റൂറല്‍ ഷാഡോ സംഘം അവിടേയ്ക്കു തിരിച്ചു. പളനി സ്വദേശിയുടെ ഫോണ്‍ ഉപയോഗിച്ചാണ് വിളിച്ചതെന്നു മനസിലായി.അയാളുടെ സഹായത്തോടെ രാജേഷ് പോയ സ്ഥലങ്ങള്‍ കണ്ടെത്തി സിസിടിവികള്‍ പരിശോധിച്ചു. കേരളത്തിലേക്കു ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്ന സ്റ്റാന്‍ഡിലേക്ക് രാജേഷ് പോകുന്ന ദൃശ്യങ്ങള്‍ കിട്ടി. കെഎസ്ആര്‍ടിസിയുടെ സഹായത്തോടെ കേരളത്തിലെ വിവിധയിടങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ മനസിലാക്കി. കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും രാജേഷിന്റ വിവരങ്ങളും ഫോട്ടോയും കൈമാറി. കോയമ്പത്തൂര്‍ സ്റ്റാന്‍ഡിന്റെ പരിസരത്തുനിന്ന് ഒരു കോള്‍ വീണ്ടും രാജേഷിന്റെ പരിചയക്കാരന്റെ നമ്പരിലേക്കെത്തി. പൊലീസ് ഫോണിന്റെ ഉടമയെ കണ്ടെത്തി. നാട്ടിലേക്കു കോള്‍ ചെയ്യാന്‍ ഒരാള്‍ ഫോണ്‍ ചോദിച്ചെന്നും അനുവദിച്ചെന്നുമായിരുന്നു മറുപടി. പിന്നീട് എറണാകുളം സ്റ്റാന്‍ഡില്‍നിന്നും വേറൊരാളുടെ ഫോണ്‍ ഉപയോഗിച്ച് നാട്ടിലുള്ള ആളിനെ രാജേഷ് വിളിച്ചു. ഇതോടെ പോത്തന്‍കോടു പൊലീസ് എറണാകുളത്തേക്കു തിരിച്ചു. എറണാകുളത്തുനിന്നുള്ള ബസുകള്‍ പരിശോധിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. കൊല്ലത്തുനിന്ന് ഫോണ്‍ എത്തിയതോടെ രാജേഷിനെ തേടി പൊലീസ് ബസ് സ്റ്റാന്‍ഡ് മൊത്തം തിരഞ്ഞു. ഒടുവില്‍ തിരുവനന്തപുരത്തേക്ക് ബസില്‍ കയറാന്‍ നില്ക്കുന്ന രാജേഷ് പൊലീസ് പിടിയിലായി. കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ പിതാവിനെയും മാതാവിനെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചതാണ് വധത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. സുധീഷിന്റെ അടുത്ത സുഹൃത്താണ് ഒട്ടകം രാജേഷ്. പൊക്കം കൂടുതലുള്ളതിനാലാണ് ഒട്ടകം എന്ന പേരു കിട്ടിയത്. ഒന്നും മൂന്നും പ്രതികളെ ചാത്തന്‍പാട് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ ഒട്ടകം രാജേഷ് സ്ഥലത്തുണ്ടായിരുന്നെന്ന് ചോദ്യം ചെയ്യലിനിടയിലാണ് പൊലീസിനു മനസിലായത്. അവരോട് കീഴടങ്ങാന്‍ പറഞ്ഞശേഷമാണ് ഒട്ടകം രാജേഷ് തമിഴ്നാട്ടിലേക്കു മുങ്ങിയത്. കൈവശമുണ്ടായിരുന്ന പണം തീര്‍ന്നതോടെ നാട്ടിലേക്കു തിരിച്ചു വരാന്‍ തീരുമാനിക്കുകയായിരുന്നു.28 കേസുകളിലെ പ്രതിയാണ് ഒട്ടകം രാജേഷ്. 2004ല്‍ നടന്ന കൊലക്കേസില്‍ നാലാം പ്രതിയാണ്. മംഗലപുരം സ്റ്റേഷന് പരിധിയില്‍ 2014ല്‍ ഒരാളെ കുത്തികൊന്ന കേസിലും ആ വര്‍ഷം തന്നെ ഒരാളുടെ കൈ വെട്ടിയ കേസിലും പ്രതിയാണ്. 2018, 19 വര്‍ഷങ്ങളില്‍ കാപ്പ ചുമത്തി ജയിലടച്ചു. ജയില്‍ മോചിതനായശേഷം ക്വട്ടേഷന്‍, ലഹരി മരുന്നു വ്യാപാരത്തില്‍ സജീവമായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....