News Beyond Headlines

24 Friday
April

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് എടുത്ത് ചാടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു; ഓട്ടോറിക്ഷാ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി

ഹരിയാനയിലെ ഗുര്‍ഗാവോണില്‍ ഓട്ടോറിക്ഷാ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി. വീട്ടിലേക്ക് ഓട്ടോറിക്ഷ വിളിച്ച തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. ഗുര്‍ഗാവോണ്‍ സെക്ടര്‍ 22 ല്‍ വച്ച് വീട്ടില്‍ നിന്നും വെറും ഏഴ് മിനിറ്റ് അകലെ വച്ചാണ് യുവതിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ഉണ്ടായത്.കമ്യൂണിക്കേഷന്‍സ് സ്‌പെഷ്യലിസ്റ്റായ നിഷ്തയ്ക്കാണ് ദുരനുഭവമുണ്ടായത്.ട്വിറ്ററിലൂടെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. വീട്ടിലേക്ക് പോകുന്നതിന് പകരം തെറ്റായ വഴി സ്വീകരിച്ച് തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്നും എത്ര പറഞ്ഞിട്ടും കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും യുവതി പറയുന്നു. കുറിപ്പിന്റെ പൂര്‍ണ രൂപം കാണാം : ഇന്നലെ എന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന ദിവസമായിരുന്നു. ഇപ്പോഴും അതോര്‍ക്കുമ്പോള്‍ പേടിയാണ്. രാത്രി 12.30 ഓടെ വീട്ടിലേക്ക് ഓട്ടോറിക്ഷ വിളിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. വെറും 7 മിനിറ്റ് ദൂരം മാത്രമേ വീട്ടിലേക്ക് ഉണ്ടായിരുന്നുള്ളു. ഓട്ടോറിക്ഷയില്‍ കയറിയിരുന്നു. ഭക്തിഗാനമായിരുന്നു ഓട്ടോറിക്ഷയില്‍ മുഴങ്ങിയിരുന്നത്. വീട്ടിലേക്ക് പോകാനുള്ള ടി റോഡില്‍ എത്തിയതോടെ വലത്ത് വശത്തേക്ക് പോകേണ്ട ഓട്ടോ ഇടത്തേക്കുള്ള റോഡ് എുത്തു. ഇതോടെ എനിക്ക് ഭയമായി. വഴി തെറ്റിയെന്ന് ഡ്രൈവറോട് പറഞ്ഞിട്ടും അയാള്‍ കേട്ട ഭാവം നടിച്ചില്ല. മറിച്ച് ഭക്തി ഗാനം ഉറക്കെ പാടിക്കൊണ്ടിരുന്നു. പലതവണ അയാളുടെ ദേഹത്ത് തട്ടി ഇക്കാര്യം പറയാന്‍ ശ്രമിച്ചുവെങ്കില്‍ അയാള്‍ പാട്ട് പാടുന്നത് തുടര്‍ന്ന്. 30- 40 വേഗത്തിലാണ് ഓട്ടോ ഓടിക്കൊണ്ടിരുന്നത്. ഓട്ടോയില്‍ നിന്ന് എടുത്തുചാടുകയല്ലാതെ വേറെ വഴിയൊന്നും മുന്നില്‍ തെളിഞ്ഞില്ല. റോഡിലേക്ക് വീണ് എല്ലുകള്‍ ഒടിയുന്നത് എത്രയോ ഭേതമാണെന്ന ചിന്ത മാത്രമായിരുന്നു മനസില്‍- നിഷ്ത കുറിച്ചു. പുറത്തേക്ക് തെറിച്ചുവീണ നിഷ്ത പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവം പൊലീസില്‍ അറിയിക്കുകയും ഗുര്‍ഗാവോണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഭയത്തിനിടെ ഓട്ടോ നമ്പര്‍ ശ്രദ്ധിക്കാന്‍ നിഷ്തയ്ക്ക് സാധിച്ചില്ല. സിസിടിവിയുടെ സഹായത്തോടെ ഓട്ടോ കണ്ടെത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....