News Beyond Headlines

17 Monday
May

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധ സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഫെബ്രുവരി അവസാനം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് ബ്രാഞ്ച് സമ്മേളനങ്ങള്‍ ജൂലൈയില്‍ ആരംഭിക്കും.
രാജ്യത്ത് പാര്‍ട്ടി സംഘടനാ സംവിധാനം ഏറ്റവും ശക്തമായ സംസ്ഥാനമെന്ന നിലയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ കേരളത്തെ പരിഗണിക്കുന്നത്. കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്താന്‍ സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദി സംസ്ഥാന ഘടകം നിശ്ചയിക്കും. മുന്‍പ് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ നടന്ന പാലക്കാട്, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളെ പരിഗണിക്കില്ല.
രാജ്യമെമ്പാടുനിന്നുമുള്ള പ്രതിനിധികള്‍ക്ക് എത്തിച്ചേരാനുള്ള യാത്രാസൗകര്യവും മികച്ച സംഘടനാശേഷിയുമുള്ള ജില്ലക്കായിരിക്കും നറുക്കുവീഴുക. ഹൈദരാബാദിലായിരുന്നു 22ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. അടുത്ത സമ്മേളനം വടക്കന്‍ സംസ്ഥാനങ്ങളിലൊന്നില്‍ നടത്താനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇതൊഴിവാക്കാനാണ് സിപിഎം ഒരുങ്ങുന്നത്. തുടര്‍ഭരണം ലഭിക്കുന്നതിനൊപ്പം പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയൊരുക്കുമ്പോള്‍ കേരളത്തിലെ സംഘടനാപരമായ ശക്തിപ്പെടലും സിപിഎം ലക്ഷ്യം വെക്കുന്നുണ്ട്.
1956 ഏപ്രിലില്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിനാണ് കേരളം ആദ്യം വേദിയൊരുക്കിയത്. അവസാനം അതിഥേയത്വം വഹിച്ചത് 2012ല്‍ കോഴിക്കോടും. ഈ മാസം നടക്കേണ്ടിയിരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കൊവിഡിന്റേയും ബംഗാളിലേയും കേരളത്തിലേയും നിയമസഭാ തെരഞ്ഞെടുപ്പുകളുടേയും പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.
ജൂലൈ ആദ്യവാരമാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുക. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ലോക്കല്‍ സമ്മേളനങ്ങളും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഏരിയാ സമ്മേളനങ്ങളും നടക്കും. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലായി ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും. ജനുവരി അവസാനമോ, ഫെബുവരി ആദ്യമോ ആയിരിക്കും സംസ്ഥാന സമ്മേളനം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


‘ടൗട്ടെ’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; മണിക്കൂറില്‍ 185 കി.മി വരെ വേ​ഗം

ഗുജറാത്ത് : ‘ടൗട്ടെ’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്. ചുഴലിക്കാറ്റിന്‍റെ തീരപതനം ഇന്ന് രാത്രിയിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ‘ടൗട്ടെ’ ഇന്ന് രാത്രി എട്ടിനും  more...

ജൂണ്‍മാസത്തിലെ പരീക്ഷ പിഎസ്‌സി മാറ്റിവെച്ചു

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 2021 ജൂണ്‍ മാസം നടത്താനിരുന്ന പരീക്ഷകള്‍  more...

രജിസ്‌ട്രേഷന്‍ സങ്കീര്‍ണതയില്‍; സംസ്ഥാനത്ത് 18 ന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍ മന്ദഗതിയില്‍

തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ നടപടികളിലെ സങ്കീര്‍ണതയില്‍ കുരുങ്ങി മന്ദഗതിയിലായി സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍. മുന്‍ഗണനാ ഗ്രൂപ്പില്‍ ഒരു ലക്ഷത്തി  more...

മന്ത്രിസഭയില്‍ 21 അംഗങ്ങള്‍; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും- എ. വിജയരാഘവന്‍

തിരുവനന്തപുരം∙ രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 അംഗങ്ങളുണ്ടാവുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ യോഗം  more...

അഞ്ച് കഥകളുമായി ചിത്രം’വിശുദ്ധരാത്രികളുടെ ‘ ടീസർ പുറത്തിറങ്ങി; 21-ന് റിലീസ് ചെയ്യും

കൊച്ചി: അലൻസിയാർ ലേ ലോപ്പസ് ,സന്തോഷ് കീഴാറ്റൂർ,ശ്രീജയനായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോ: എസ്. സുനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന'വിശുദ്ധ  more...

HK Special


മലങ്കര സുറിയാനി ക്യസ്ത്യാനി അസോസിയേഷന്‍ ഒക്ടോബര്‍ 14ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്യാസ്ത്യാനി അസോസിയേഷന്‍ .....

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ട്രെയിന്‍ .....

അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കി കുമരകം; കൂട്ടം കൂടി മഞ്ഞത്തവളകള്‍

കോട്ടയം / കുമരകം: പെരുമഴയ്ക്കു പിന്നാലെ അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കിയിരിക്കുകയാണ്‌ കുമരകം. .....

വാങ്ങാന്‍ ആളില്ല, ദിവസവും കള്ള് ഒഴുക്കി കളയുന്നു

ദിവസേന ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റര്‍ കള്ളാണ് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മറിച്ചു കളയുന്നത്. 25000 .....

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ആധാനം. രാജ്യത്തെ .....