തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് മുംബൈ സ്വദേശി തിരുവനന്തപുരത്ത്. ദുബൈയില്‍ വച്ച് മകളെ പിഡീപ്പിച്ചുവെന്നാരോപിച്ച് ആറ്റിങ്ങല്‍ സ്വദേശിക്കെതിരെ നാല് മാസം മുന്‍പ് നല്‍കിയ പരാതിയില്‍ നടപടിയില്ലെന്നാണ് ആരോപണം. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും അറസ്റ്റുണ്ടാകുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് പൊലീസ് അധികൃതര്‍ക്ക് മുന്നില്‍ കയറിയിറങ്ങുകയാണ് പ്രവാസിയായ മുംബൈ സ്വദേശി. ദുബൈയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന മുംബൈ സ്വദേശിയാണ് നീതി തേടി തിരുവനന്തപുരത്ത് എത്തിയത്. ലിവിംഗ് ടുഗതറായി താമസിച്ച ആള്‍ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതുവളരെ വൈകിയാണ് അറിഞ്ഞതെന്ന് സ്ത്രീ പറയുന്നു. ആറ്റിങ്ങല്‍ സ്വദേശി ബിനു വിജയകുമാറിനെതിരെയാണ് പരാതി. തന്റെ കുഞ്ഞിനെ എട്ട് വയസുമുതല്‍ 12 വയസ് വരെ പീഡിപ്പിച്ചുവെന്നും കുട്ടി പേടികൊണ്ടാണ് പറയാന്‍ വൈകിയതെന്നും ഇവര്‍ വിശദീകരിക്കുന്നു. ദുബൈ പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ ബിനു നാട്ടിലായിരുന്നു. ഇയാള്‍ മടങ്ങി വരാത്തതിനാല്‍ തിരുവനന്തപുരത്ത് പരാതി നല്‍കാന്‍ ദുബൈ പൊലീസ് നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങല്‍ പൊലീസിനെ നാല് മാസം മുന്‍പ് സമീപിച്ചത്. ഇതിനിടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും തള്ളി. എന്നിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. പരാതി വന്നപ്പോള്‍ തന്നെ അന്വേഷിച്ചെങ്കിലും ഒളിവില്‍ പോയെന്നാണ് ആറ്റിങ്ങല്‍ പൊലീസ് പറയുന്നത്. ഇപ്പോള്‍ ബിനുവിന് വേണ്ടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. എന്നാല്‍ പരാതി നല്‍കിയ ഉടന്‍ ഇടപെട്ടിരുന്നുവെങ്കില്‍ പ്രതിയെ അറസ്റ്റ് ചെയാന്‍ കഴിയുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. നീതി തേടി ഈ ഇതര സംസ്ഥാനക്കാരി നാല് മാസമായി ദുബൈ നിന്ന് തിരുവനന്തപുരത്ത് പല തവണയായി വന്നു പോവുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....