News Beyond Headlines

26 Sunday
April

സി.പി.എമ്മിലെ മുസ്ലിങ്ങളെ എസ്ഡിപിഐക്കാരാക്കാന്‍ ശ്രമം -കോടിയേരി

ന്യൂനപക്ഷങ്ങള്‍ സി.പി.എമ്മിലേക്ക് എത്തുന്നത് തടയാന്‍ ആസൂത്രിത പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയിലെ മുസ്ലിങ്ങളെ എസ്.ഡി.പി.ഐ.ക്കാരാക്കുന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെടുന്ന പാര്‍ട്ടി അംഗങ്ങളെ ആര്‍.എസ്.എസായി ചിത്രീകരിക്കുന്നു. മുസ്ലിങ്ങളെല്ലാം എസ്.ഡി.പി.ഐ.ക്കാരാണെന്ന് ധരിക്കരുതെന്നും കോടിയേരി പറഞ്ഞു. എച്ച്. സലാം എം.എല്‍.എ.ക്ക് എസ്.ഡി.പി.ഐ. ബന്ധം ആരോപിച്ചുള്ള അസംബന്ധം അവതരിപ്പിക്കാന്‍ ബി.ജെ.പി.ക്കു മാത്രമേ കഴിയൂ. എസ്.ഡി.പി.ഐ.ക്കാര്‍ സി.പി.എമ്മില്‍ നുഴഞ്ഞുകയറുന്നുവെന്ന പ്രചാരണം തെറ്റാണ്. എറണാകുളം ജില്ലയിലെ ഒരു സഖാവ് ഉന്നയിച്ച ആരോപണം തെറ്റായിപ്പോയെന്ന് അദ്ദേഹംതന്നെ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ കൊലപാതകങ്ങളില്‍ പോലീസിനോ ഇന്റലിജന്‍സിനോ വീഴ്ചയില്ല. ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ് രണ്ടും. വത്സന്‍ തില്ലങ്കേരിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും പരിശോധിക്കപ്പെടണം. എതിര്‍പ്പുകള്‍ക്ക് കീഴ്പ്പെട്ട് കെ-റെയില്‍ പദ്ധതിയില്‍നിന്ന് പിന്മാറില്ല. ശാസ്ത്രസാഹിത്യപരിഷത്ത് പദ്ധതിയെയല്ല എതിര്‍ക്കുന്നത്. ചില പരിസ്ഥിതിപ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടിയത്. അത് പരിഗണിച്ചാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. താലിബാന്‍മോഡല്‍ സന്ദേശം ആലപ്പുഴയില്‍ ആര്‍.എസ്.എസ്. നേതാവ് കൊല്ലപ്പെട്ടപ്പോള്‍ ആഹ്ലാദപ്രകടനം നടത്തുമെന്ന് പ്രഖ്യാപിക്കുന്ന എസ്.ഡി.പി.ഐ. നേതാവ് നല്‍കുന്ന സന്ദേശം താലിബാന്‍ മാതൃകയിലുള്ളതാണ്. ഇത്തരം പ്രചാരണങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്- കോടിയേരി പറഞ്ഞു. ഘടകകക്ഷി തര്‍ക്കം: സഹികെട്ടാല്‍ പുറത്താക്കും ഘടകകക്ഷികളിലെ പ്രശ്‌നങ്ങള്‍ ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചിട്ടില്ല. ഇടപെടേണ്ട സാഹചര്യത്തില്‍ ഇടപെടും. സഹികെട്ടാല്‍ പുറത്താക്കുമെന്നും കോടിയേരി പറഞ്ഞു. മുന്നണി വിശാലമാകുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ടാകും. മുന്നണിയില്‍ ഇടതുപാര്‍ട്ടികള്‍ക്കു തന്നെയാണ് ശക്തി. അതനുസരിച്ച് മുന്നണി നിലപാടെടുക്കും. സി.പി.എം. വിട്ട് കണ്ണൂരിലടക്കം ഒരുവിഭാഗം സി.പി.ഐ.യില്‍ ചേര്‍ന്നതിനെക്കുറിച്ച്, അത് വ്യക്തിപരമായ ഇഷ്ടമാണെന്നായിരുന്നു പ്രതികരണം. ഇടുക്കിയില്‍ എം.എം.മണി-എസ്. രാജേന്ദ്രന്‍ തര്‍ക്കം ഗൗരവമുള്ളതല്ല. രാജേന്ദ്രന്‍ ഇപ്പോഴും പാര്‍ട്ടിയില്‍ത്തന്നെയുണ്ടെന്നും കോടിയേരി പറഞ്ഞു. എല്‍.ജെ.ഡി.യില്‍നിന്ന് രാജിവെച്ച ഷെയ്ക് പി. ഹാരിസ് സി.പി.എമ്മില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെട്ട് കത്ത് തന്നിട്ടുണ്ട്. എല്‍.ജെ.ഡി. പിളര്‍ന്നിട്ടില്ല. പിളര്‍ത്തി ഏതെങ്കിലും വിഭാഗത്തെ സി.പി.എമ്മിനോടു ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്‍.ജെ.ഡി.യിലെ പ്രശ്‌നങ്ങള്‍ ആ പാര്‍ട്ടിയിലെ നേതൃത്വംതന്നെ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. കുഞ്ഞിരാമന്റെ സ്മൃതിയില്‍ കൂട്ടായ്മ തലശ്ശേരി കലാപകാലത്ത് കൊല്ലപ്പെട്ട യു.കെ. കുഞ്ഞിരാമന്റെ ഓര്‍മദിനമായ ജനുവരി നാലിന് സി.പി.എം. എല്ലാ ലോക്കല്‍തലത്തിലും ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള സ്വാഗതസംഘം രൂപവത്കരണം ജനുവരി 14-ന് കണ്ണൂരില്‍ നടക്കുമെന്നും കോടിയേരി പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....