പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം. എസ്ഐയുടെ കാലൊടിഞ്ഞു. രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുളനട സ്വദേശി മനു, അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. പന്തളം കുളനടയ്ക്കു സമീപത്തുള്ള മാന്തുക എന്ന സ്ഥലത്ത് അയല്‍വീട്ടുകാര്‍ തമ്മിലുള്ള വഴക്ക് അന്വേഷിക്കാന്‍ പോയ പൊലീസുകാര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. മനുവും ബന്ധു രാഹുലും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണു പൊലീസുകാര്‍ പറയുന്നത്. പന്തളം സ്റ്റേഷന് എസ്ഐ ഗോപന്, ഡ്രൈവര്‍ രാജേഷ്, ക്യാംപില്‍നിന്നുള്ള സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് വിജിന് എന്നിവര്‍ക്കാണു പരുക്കേറ്റത്. ഗോപന്റെ കാലിനും ഡ്രൈവര്‍ രാജേഷിന്റെ കൈയ്ക്കും പൊട്ടലുണ്ട്. കൂടുതല്‍ പൊലീസുകാരെത്തിയാണു പ്രതികളെ കീഴ്പ്പെടുത്തിയത്. രണ്ട് പ്രതികളും പന്തളം സ്റ്റേഷനിലുണ്ട്. ഇരുവരും മദ്യലഹരിയിലായിരുന്നു എന്നാണു പൊലീസ് പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....