News Beyond Headlines

17 Monday
May

ശബരിമലയില്‍ ഭക്തിസാന്ദ്രമായ വിഷുക്കണി ദര്‍ശനം

പത്തനംതിട്ട : മേടമാസ പുലരിയില്‍ ശബരിമലയില്‍ ഭക്തിസാന്ദ്രമായ വിഷുക്കണി ദര്‍ശനം. പുലര്‍ച്ചെ തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ജയരാജ് നമ്പൂതിരിയും ചേര്‍ന്ന് നടതുറന്ന് ശ്രീകോവിലില്‍ കണി ഒരുക്കി. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് സന്നിധാനത്ത് ദര്‍ശനം പുരോഗമിക്കുന്നത്. രാവിലെ അഞ്ചു മണിക്ക് നടതുറന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് അയ്യപ്പനെ കണികാണിച്ചു. തുടര്‍ന്നാണ് തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത്. തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ജയരാജ് പോറ്റിയും ഭക്തര്‍ക്ക് കൈനീട്ടം നല്‍കി. 3.30 മുതലാണ് തീര്‍ഥാടകരെ പമ്ബയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിട്ട് തടങ്ങിയത്. 7 മണി വരെയായിരുന്നു വിഷുക്കണി ദര്‍ശനം. വിര്‍ച്വല്‍ ക്യൂ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്ക് മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനം. നിയത്രണത്തിന്റെ ഭാഗമായി ഒരു ദിവസം പതിനായിരം പേര്‍ക്കാണ് ദര്‍ശനം നിശ്ചയിച്ചിരുന്നതെങ്കിലും വിഷു ദിനത്തില്‍ ഒഴികെ രണ്ടായിരത്തില്‍ താഴെ ഭക്തരാണ് സന്നിധാനത്ത് എത്തിയത്. 18 ന് രാത്രി ഹരിവരാസനം പാടി നട അടക്കും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ ആര്‍എസ്എസിന് വിമര്‍ശനം

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ ആര്‍എസ്എസിന് വിമര്‍ശനം. തെരഞ്ഞെടുപ്പിലെ ആര്‍എസ്എസ് ഏകോപനം പാളിയെന്ന് നേതാക്കളും സ്ഥാനാര്‍ത്ഥികളും കുറ്റപ്പെടുത്തി.  more...

പ്രതിപക്ഷ നേതാവായി നിയോഗിക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം

വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം; ഐ ഗ്രൂപ്പ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുമോ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം  more...

ആക്ടീവ് കോവിഡ് കേസുകളില്‍ കുറവുണ്ടായത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുവില്‍ ആക്റ്റീവ് കോവിഡ് കേസുകളില്‍ നേരിയ കുറവുണ്ടായത് ആശ്വാസകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  more...

25 വര്‍ഷമായി എല്‍ഡിഎഫിനൊപ്പം, ഇത് അര്‍ഹമായ അംഗീകാരം’; നിയുക്ത മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മന്ത്രിസ്ഥാനം നല്‍കാനുള്ള തീരുമാനം അര്‍ഹമായ അം?ഗീകാരമെന്ന് ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍കോവില്‍. മീഡിയാ വണ്ണിനോട് പ്രതികരിക്കവെയാണ് നിയുക്ത മന്ത്രിയുടെ പ്രതികരണം.  more...

സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍  more...

HK Special


തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ ആര്‍എസ്എസിന് വിമര്‍ശനം

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ ആര്‍എസ്എസിന് വിമര്‍ശനം. തെരഞ്ഞെടുപ്പിലെ ആര്‍എസ്എസ് .....

പ്രതിപക്ഷ നേതാവായി നിയോഗിക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം

വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം; ഐ ഗ്രൂപ്പ് ചെന്നിത്തലയ്ക്ക് വേണ്ടി .....

മലങ്കര സുറിയാനി ക്യസ്ത്യാനി അസോസിയേഷന്‍ ഒക്ടോബര്‍ 14ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്യാസ്ത്യാനി അസോസിയേഷന്‍ .....

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ട്രെയിന്‍ .....

അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കി കുമരകം; കൂട്ടം കൂടി മഞ്ഞത്തവളകള്‍

കോട്ടയം / കുമരകം: പെരുമഴയ്ക്കു പിന്നാലെ അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കിയിരിക്കുകയാണ്‌ കുമരകം. .....