News Beyond Headlines

17 Monday
May

ജലീലിനെതിരായ ലോകായുക്ത ഉത്തരവ്; സര്‍ക്കാരിന് എജിയുടെ നിയമോപദേശം

കൊച്ചി: ബന്ധുനിയമനവിവാദത്തില്‍ മുന്‍മന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവിനെ സര്‍ക്കാരിന് തന്നെ നേരിട്ട് എതിര്‍ത്ത് ഹര്‍ജി നല്‍കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് മുന്‍മന്ത്രിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്. ജലീലിനൊപ്പം സര്‍ക്കാരിന് നേരിട്ടും ഉത്തരവിനെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കാമെന്നാണ് എജി നിയമോപദേശം നല്‍കിയിരിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി വ്യക്തമാക്കുന്നത്. ലോകായുക്ത ആക്‌ട് സെക്ഷന്‍ 9 പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തില്‍ എജി പറയുന്നു. പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് മുമ്പ് എതിര്‍കക്ഷിക്ക് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനില്‍ക്കില്ലെന്നും എജി നിയമോപദേശത്തില്‍ നിരീക്ഷിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനും തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് എജി പറയുന്നത്. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പ്രാഥമിക വാദം കേട്ട ശേഷം ഉത്തരവിനായി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. ജലീല്‍ മന്ത്രിസ്ഥാനത്തുനിന്ന് രാജി വച്ചതായി അഭിഭാഷകന്‍ വാദത്തിനിടെ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചിരുന്നു. ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് കെ ടി ജലീല്‍ ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് രാജിക്കത്ത് നല്‍കിയത്. ലോകായുക്തയുടെ നടപടികള്‍ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്ന് സ്ഥാപിക്കാനാണ് പ്രാഥമിക വാദത്തില്‍ ജലീല്‍ ശ്രമിച്ചത്. തനിക്കെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധനയോ ഉണ്ടായില്ല. ചട്ടങ്ങള്‍ക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികള്‍ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ ഉത്തരവ് അതേപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയില്ല. വേണമെങ്കില്‍ ഉത്തരവിലെ നിര്‍ദേശം നടപ്പാക്കാതെയും ഇരിക്കാമെന്നും ജലീലിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇതിനെ പിന്താങ്ങി സര്‍ക്കാരും ഇന്നലെ വാദത്തിനിടെ രംഗത്തെത്തിയിരുന്നു. ജലീലിന്റെ കാര്യത്തില്‍ മൗലികാവകാശ ലംഘനമുണ്ടായെന്ന് സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു. സ്വന്തം ഭാഗം പറയാന്‍ കൃത്യമായ അവസരം കിട്ടിയില്ല. എന്നാല്‍ സ്വന്തമായി അന്വേഷണം നടത്താന്‍ ലോകായുക്തക്ക് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് ജലീലിനെയും സര്‍ക്കാരിനേയും ഓര്‍മിപ്പിച്ചു. ജലീല്‍ ഇപ്പോഴും മന്ത്രിയാണോയെന്ന് കോടതി ചോദിച്ചപ്പോഴാണ് രാജിവെച്ച കാര്യം അഭിഭാഷകന്‍ അറിയിച്ചത്. ലോകായുക്തയുടെ ഉത്തരവിലെ തുടര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ഉണ്ടായിരുന്നെങ്കിലും പ്രാഥമിക വാദത്തിനിടെ ജലീലിന്റെ അഭിഭാഷകന്‍ ഇക്കാര്യം സൂചിപ്പിച്ചില്ല. ഒന്നര മണിക്കൂര്‍ വാദം കേട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഉത്തരവിനായി മാറ്റി വച്ചിരിക്കുകയാണ്. ഹര്‍ജി തളളുമോ, അതോ സ്റ്റേ അനുവദിച്ച്‌ ഫയലില്‍ സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇതിനിടെയാണ് സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എത്തിയേക്കുമെന്ന സൂചനയുമായി എജിയുടെ നിയമോപദേശം വരുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവച്ചു

കാനത്തില്‍ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  more...

‘ടൗട്ടെ’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; മണിക്കൂറില്‍ 185 കി.മി വരെ വേ​ഗം

ഗുജറാത്ത് : ‘ടൗട്ടെ’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്. ചുഴലിക്കാറ്റിന്‍റെ തീരപതനം ഇന്ന് രാത്രിയിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ‘ടൗട്ടെ’ ഇന്ന് രാത്രി എട്ടിനും  more...

ജൂണ്‍മാസത്തിലെ പരീക്ഷ പിഎസ്‌സി മാറ്റിവെച്ചു

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 2021 ജൂണ്‍ മാസം നടത്താനിരുന്ന പരീക്ഷകള്‍  more...

രജിസ്‌ട്രേഷന്‍ സങ്കീര്‍ണതയില്‍; സംസ്ഥാനത്ത് 18 ന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍ മന്ദഗതിയില്‍

തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ നടപടികളിലെ സങ്കീര്‍ണതയില്‍ കുരുങ്ങി മന്ദഗതിയിലായി സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍. മുന്‍ഗണനാ ഗ്രൂപ്പില്‍ ഒരു ലക്ഷത്തി  more...

മന്ത്രിസഭയില്‍ 21 അംഗങ്ങള്‍; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും- എ. വിജയരാഘവന്‍

തിരുവനന്തപുരം∙ രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 അംഗങ്ങളുണ്ടാവുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ യോഗം  more...

HK Special


മലങ്കര സുറിയാനി ക്യസ്ത്യാനി അസോസിയേഷന്‍ ഒക്ടോബര്‍ 14ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്യാസ്ത്യാനി അസോസിയേഷന്‍ .....

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ട്രെയിന്‍ .....

അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കി കുമരകം; കൂട്ടം കൂടി മഞ്ഞത്തവളകള്‍

കോട്ടയം / കുമരകം: പെരുമഴയ്ക്കു പിന്നാലെ അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കിയിരിക്കുകയാണ്‌ കുമരകം. .....

വാങ്ങാന്‍ ആളില്ല, ദിവസവും കള്ള് ഒഴുക്കി കളയുന്നു

ദിവസേന ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റര്‍ കള്ളാണ് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മറിച്ചു കളയുന്നത്. 25000 .....

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ആധാനം. രാജ്യത്തെ .....