കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ആര്‍എസ്എസിനെ സഹായിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മൃദുസമീപനം സ്വീകരിച്ചാല്‍ ആര്‍എസ്എസിനെ ഒറ്റപ്പെടുത്താനാകില്ലെന്നും കോടിയേരി വ്യക്തമാക്കി. 'മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞത് ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നാണ്. കോണ്‍ഗ്രസിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ബിജെപിക്ക് വളരാനാകും എന്നാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. ആര്‍എസ്എസിന് സഹായകരമായ പ്രസ്താവനയാണ് രാഹുല്‍ഗാന്ധിയില്‍ നിന്നുണ്ടായത്. വര്‍ഗീയതയെ തോല്‍പ്പിക്കണമെങ്കില്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കണം. മൃദുസമീപനം സ്വീകരിച്ചാല്‍ ആര്‍എസ്എസിനെ ഒറ്റപ്പെടുത്താനാകില്ല. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയുമാണ് ആര്‍എസ്എസ് ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മൂന്ന് വിഭാഗവും ഇല്ലാത്ത ഇന്ത്യയാണ് മോഡിയുടെ ലക്ഷ്യം. ഇന്ത്യയില്‍ ഏറ്റവുമധികം അക്രമണങ്ങള്‍ക്കിരയായിട്ടുള്ളത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുസ്ലീങ്ങളാണ്. എന്നാല്‍ സമീപകാലത്ത് ക്രൈസ്തവര്‍ക്കുനേരെയും അക്രമങ്ങള്‍ ശക്തിപ്പെടുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു. ഹരിയാനയിലെ അംബാലയില്‍ ക്രിസ്ത്യന്‍പള്ളിക്കകത്ത് കയറി ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു. സൈന്യം കാവല്‍നില്‍ക്കുമ്പോഴാണ് ഇത് നടന്നത്. ബംഗളൂരുവിലും ക്രൈസ്തവ ദേവാലയം അടിച്ചുതകര്‍ത്തു. രാജ്യത്ത് വളരുന്ന പുതിയ സ്ഥിതിവിശേഷമാണ് ഇത് കാണിക്കുന്നത്'. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങള്‍ക്ക് ബദലുണ്ട് എന്ന് തെളിയിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. രാജ്യത്ത് ഭരണഘടനാമൂല്യങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ സിപിഐഎം ശക്തിപ്പെടണം. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത്. ഒരു കാലത്ത് സിപിഐഎമ്മിനെ ശത്രുക്കളായി കണ്ടവര്‍ ഇപ്പോള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയാണ്. എല്ലാവര്‍ക്കും സ്വീകാര്യമായ പാര്‍ട്ടിയായി സിപിഐഎം മാറിയിരിക്കുന്നതായും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....