ഇടുക്കി തൊടുപുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ എസ്സി ഡെവലപ്മെന്റ് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് പിടിയിലായി. തൊടുപുഴ സ്വദേശി റിഷീദ് കെ പനയ്ക്കല്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. പണം കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രതിയെ ചൊവ്വാഴ്ച തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. മൂന്നാര്‍ സ്വദേശിയുടെ മകള്‍ക്ക് പട്ടികജാതി വികസന ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിന് 25000 രൂപയാണ് റിഷീദ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് പരാതിയുമായി മൂന്നാര്‍ സ്വദേശി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തത് താനാണെന്നും അതിന് പണം വേണമെന്നുമാണ് ക്ലര്‍ക്ക് ആവശ്യപ്പെട്ടത്. 2019ല്‍ 60,000 രൂപയും 2020ല്‍ 50,000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് കൈക്കൂലിയായി നല്‍കുകയും ചെയ്തു. ഇത്തവണയും സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് മൂന്നാര്‍ സ്വദേശി പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വിജിലന്‍സിനെ വിവരമറിയിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....