News Beyond Headlines

04 Monday
May

ലക്ഷ്വറി ക്രൂയിസ് കപ്പലില്‍ 5 മണിക്കൂര്‍ പുതുവര്‍ഷാഘോഷം, വേറിട്ട നീക്കത്തില്‍ കെഎസ്ആര്‍ടിസിയും കെഎസ്‌ഐഎന്‍സിയും

കൊച്ചി കായലില്‍ പാട്ടും നൃത്തവുമൊക്കെയായി പുതുവത്സരം ആഘോഷിക്കാന്‍ കെഎസ്ആര്‍ടിസിയും കെഎസ്‌ഐഎന്‍സിയും ചേര്‍ന്ന് സൗകര്യം ഒരുക്കുന്നു. ലക്ഷ്വറി ക്രൂയിസ് കപ്പലില്‍ അഞ്ച് മണിക്കൂര്‍ നീളുന്ന യാത്രയില്‍ ലൈവ് ഡിസ്‌കോയും, ത്രീ ഡി സിനിമയും ഗെയിമും ഭക്ഷണവുമൊക്കെ ഉണ്ടാകും. ഒമിക്രോണ്‍ ഭീതിയില!!െ പുതുവല്‍സരാഘോഷത്തില്‍ കര്‍ഫ്യൂവും ഡിജെ പാര്‍ട്ടികള്‍ക്കും വ്യാപക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനിടയില്‍ കൊച്ചിക്കായലില് സുരക്ഷിതമായ ഒരു ആഘോഷരാവിനുള്ള ഒരുക്കത്തിലാണ്‌കെഎസ്ആര്ടിസിയും കെഎസ് ഐഎന്‍സിയും. നെഫ്രേറ്റിറ്റി എന്ന ലക്ഷ്വറി ക്രൂയിസ് കപ്പലാണ് യാത്രക്കായി ഒരുക്കുന്നത് . ടിക്കറ്റ് നിരക്ക് 3499 രൂപ. പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 2000 രൂപ നല്കിയാല്‍ മതി. രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയാണ് ആദ്യം യാത്ര തീരുമാനിച്ചത്.പക്ഷെ രാത്രി കര്ഫ്യൂ പ്രഖ്യാപിച്ചതോടെ സമയം വൈകിട്ട് നാല് മുതല് രാത്രി 9 വരെയാക്കി. വെല്ലിംഗ്ടണ്‍ ഐലന്റില്‍ നിന്ന് പുറപ്പെടുന്ന കപ്പല്‍ കടലില് 12 നോട്ടിക്കല്‍ മൈല് അകലെ വരെ പോകും. ആഘോഷിക്കാന്‍ എല്ലാ സൗകര്യങ്ങളും ഉണ്ട്. ലൈവ് മ്യൂസിക്, ഡിസ്‌കോ, ഗെയിമുകള്‍ ,ത്രീഡി സിനിമ പ്രദര്‍ശനം, എല്ലാം ലഭ്യം. ഒപ്പം ഭക്ഷണവും ആഘോഷത്തിനിടെ ഒന്നു മിനുങ്ങണമെന്ന് തോന്നിയാല്‍ ലക്ഷ്വറി ബാര്‍ തന്നെ ഒരുക്കിയിട്ടുണ്ട്. പക്ഷെ ഇതിന് പണം വേറെ മുടക്കേണ്ടി വരും. മറ്റ് ജില്ലകളില്‍നിന്നുള്ളവര്‍ക്കും യാത്രക്കെത്താം. ഇവരെ അതാത് ജില്ലകളില്‍ നിന്ന് കൊണ്ടു വരാനും പാര്‍ട്ടി കഴിഞ്ഞ് തിരികെ കൊണ്ടു പോകാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....