News Beyond Headlines

04 Monday
May

നാരായണയെ അടിച്ചുവീഴ്ത്തി; വയോധികയെ കൊന്ന് പീഡിപ്പിച്ചു; വീടുമാറി’റിപ്പര്‍’ കൊല

പോണേക്കര ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി റിപ്പര്‍ ജയാനന്ദനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റം. പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ കരിക്കു കച്ചവടവുമായി വരാറുണ്ടായിരുന്ന പരിചയം വച്ചാണ് സ്ഥലത്തെത്തി മോഷണത്തിന് പദ്ധതിയിട്ടത്. മോഷണമുതല്‍ ഉള്‍പ്പടെയുള്ളവ പ്രതി വീട്ടില്‍ ചെലവിനും സഹായിച്ചയാള്‍ക്കും നല്‍കി. പ്രതിയെ, മജിസ്‌ട്രേട്ടിനു മുന്‍പാകെ സാക്ഷി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. അടുത്ത വീട്ടില്‍ മോഷണശ്രമം നടത്തി പരാജയപ്പെട്ടതാണ് ഈ വീട്ടില്‍ കയറാന്‍ കാരണമയാതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. വീട്ടുകാര്‍ ലൈറ്റിട്ടപ്പോള്‍ പേടിച്ച് ഓടി മതില്‍ ചാടിക്കടന്ന് ഈ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. വീട്ടിലെ ബള്‍ബ് ഊരി മാറ്റിവച്ച ശേഷമായിരുന്നു ഇരുട്ടില്‍ മറഞ്ഞിരുന്നത്. അടുത്ത വീട്ടില്‍നിന്നു ലഭിച്ച കമ്പിപ്പാരയും കൈവശം കരുതിയിരുന്നു. ആ സമയത്താണ് നാരായണ അയ്യര്‍ ശുചിമുറിയില്‍ പോകാനായി പുറത്തിറങ്ങിയത്. പിന്നാലെ, കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നിലവിളി കേട്ടാണ് അയ്യരുടെ മാതൃസഹോദരി പുറത്തിറങ്ങിയത്. തുടര്‍ന്നു വീട്ടില്‍നിന്നെടുത്ത ആയുധം കൊണ്ട് ഇവരെ വെട്ടിവീഴ്ത്തി. മുഖം വെട്ടി മുറിവേല്‍പിച്ചു വികൃതമാക്കി. മരണം ഉറപ്പാക്കിയ ശേഷം ലൈംഗികമായും ദുരുപയോഗം ചെയ്തു. തുടര്‍ന്നാണ് അലമാരയിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും കവര്‍ന്നത്. ഇതിനു ശേഷം തെളിവു നശിപ്പിക്കാന്‍ മുറിയിലും മൃതദേഹങ്ങളിലും മുളകുപൊടി വിതറിയ ശേഷമാണു ജയാനന്ദന്‍ സ്ഥലം വിട്ടത്. മോഷണശ്രമം നടത്തിയ വീടിന്റെ സണ്‍ഷേഡില്‍ ഒളിച്ചിരുന്ന സ്ഥലവും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്നിലൂടെ കൊലപാതകം നടന്ന വീട്ടിലേക്കെത്തിയ രീതിയും ജയാനന്ദന്‍ വിശദീകരിച്ചു. ഇയാള്‍ വയോധികയെ ലൈംഗികമായി ദുരുപയോഗം ചെയ്ത വിവരം നേരത്തേ പുറത്തു വന്നിരുന്നില്ല. അന്ന് അത് വെളിപ്പെടുത്തുന്നതില്‍ കാര്യമുണ്ടായിരുന്നില്ലെന്നതിനാലാണ് പുറത്തു പറയാതിരുന്നത്. പ്രതിയിലേക്കു എത്താനും ഇതു വെളിപ്പെടുത്താതിരിക്കുന്നതായിരുന്നു നല്ലത്. വയോധിക ആയതിനാല്‍ സമൂഹത്തില്‍ ദോഷം വരണ്ട എന്നു കരുതിയെന്നും ഡിവൈഎസ്പി പറഞ്ഞു. 2009 മുതലാണ് പൊലീസില്‍ ഡിഎന്‍എ പ്രൊഫൈലിങ് നടപ്പാക്കിയത്. അതിനാല്‍ ശാസ്ത്രീയ തെളിവു ശേഖരിക്കുക സാധ്യമല്ല. എന്നിരുന്നാലും പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....