പേട്ടയില്‍ മകളുടെ ആണ്‍സുഹൃത്തിനെ കുത്തിക്കൊന്നത് കള്ളനാണെന്ന് കരുതിയാണെന്ന മൊഴി തള്ളി പോലീസ്. കൊല്ലപ്പെട്ട അനീഷ് ജോര്‍ജിനെയും കുടുംബത്തെയും പ്രതി ലാലന്‍ സൈമണിന് നേരത്തെ അറിയാമെന്നും അനീഷാണെന്ന് തിരിച്ചറിഞ്ഞാണ് കുത്തിയതെന്നുമാണ് അന്വേഷണസംഘം പറയുന്നത്. പേട്ട ആനയറ ഐശ്വര്യയില്‍ അനീഷ് ജോര്‍ജ് (19) ആണ് സുഹൃത്തിന്റെ വീട്ടില്‍ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ പേട്ട ചായക്കുടി ലൈന്‍ ഏദനില്‍ ലാലന്‍ സൈമണ്‍ (51) നേരെ പേട്ടപോലീസില്‍ കീഴടങ്ങി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ സൈമണിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. മോഷ്ടാവെന്ന് കരുതിയാണ് കുത്തിയതെന്നാണ് സൈമണ്‍ പോലീസിനോട് പറഞ്ഞത്. പുലര്‍ച്ചെ ശബ്ദംകേട്ട് മുകളിലത്തെ നിലയില്‍ ചെന്നുനോക്കിയപ്പോള്‍ അപരിചിതനെ കണ്ടപ്പോള്‍ മോഷ്ടാവെന്നാണ് കരുതിയത്. തുടര്‍ന്നുണ്ടായ ബലപ്രയോഗത്തിനിടയില്‍ ഇയാള്‍ക്ക് കുത്തേറ്റു. ഉടനെ സൈമണ്‍ പോലീസ് സ്റ്റേഷനിലെത്തി പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് പറയുകയായിരുന്നു. പോലീസെത്തി അനീഷിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴേക്കും മരിച്ചു. ഈ മൊഴി പോലീസ് തള്ളിക്കളഞ്ഞു. അനീഷിനെയും കുടുംബത്തെയും സൈമണിനും കുടുംബത്തിനും മുന്‍പരിചയമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വീടുകള്‍ തമ്മില്‍ മുക്കാല്‍ കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. മുകളിലത്തെ നിലയിലെ മുറി ചവിട്ടിത്തുറന്നാണ് സൈമണ്‍ അകത്തുകയറിയത്. അനീഷാണെന്ന് തിരിച്ചറിഞ്ഞുതന്നെയാണ് കുത്തിയതെന്നും അന്വേഷണസംഘം പറയുന്നു. നാലാഞ്ചിറ ബഥനി കോളേജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിയാണ് അനീഷ് ജോര്‍ജ്. അച്ഛന്‍: ജോര്‍ജ്. അമ്മ: ഡോളി. സഹോദരന്‍: അനൂപ് ജോര്‍ജ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....