News Beyond Headlines

25 Saturday
April

പേട്ടാ അനീഷ് കൊലപാതകം, ഫോണ്‍ രേഖകള്‍ നിര്‍ണായകം, വെളിപ്പെടുത്തലുമായി അമ്മയും

തിരുവനന്തപുരം പേട്ടയിലെ പത്തൊമ്പത് വയസുകാരന്‍ അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ നിര്‍ണായകമായേക്കുന്ന ഫോണ്‍ രേഖകള്‍ പരിശോധിക്കുകയാണ് പൊലീസ്. ഫോണ്‍ രേഖകള്‍ കേസില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതി സൈമണ്‍ ലാലന്റെ ഭാര്യ പുലര്‍ച്ചെ വിളിച്ച് അത്യാവശ്യമായി പൊലീസ് സ്റ്റേഷനില്‍ പോകണമെന്ന് പറഞ്ഞുവെന്നാണ് അനീഷിന്റെ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. മകന്‍ വീട്ടിലില്ലെന്ന് അറിഞ്ഞത് സൈമണിന്റെ ഭാര്യയുടെ ഫോണ്‍ കോള്‍ വന്നതിന് ശേഷമാണെന്നും അതോടെ തിരികെ വിളിച്ച് മകനെ കുറിച്ച് അന്വേഷിച്ചുവെന്നും അനീഷിന്റെ അമ്മ പറഞ്ഞു. എന്നാല്‍ അനീഷിനെ കുറിച്ച് കൃത്യമായി മറുപടി അവര്‍ നല്‍കിയില്ലെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. പേട്ട ചായക്കുടി ലൈനിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അനീഷ് ജോര്‍ജ്ജ് കുത്തേറ്റ് മരിക്കുന്നത്. കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കുന്നതിനിടെ അനീഷിനെ കുത്തിയതാണെന്നായിരുന്നു പൊലീസില്‍ കീഴടങ്ങിയ സൈമണ്‍ ലാലന്‍ മൊഴി. എന്നാല്‍ ഈ മൊഴി കളവാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. അനീഷ് ജോര്‍ജ്ജും സൈമന്റെ മകളുമായിവര്‍ഷങ്ങളായി അടുപ്പമുണ്ട്. അനീഷിനെ സൈമണ്‍ലാലക്ക് മുന്‍പരിചയമുണ്ടായിരുന്നു. അനീഷ് ഈ വീട്ടില്‍ വരാറുണ്ടെന്ന് സംശയം തോന്നിയ സൈമണ്‍ ജാഗ്രതയിലായിരുന്നു. പലര്‍ച്ചെ മകളുടെ മുറിയില്‍ നിന്നും സംസാരം കേട്ടപ്പോള്‍ സൈമണ്‍ വാതില്‍ ചവിട്ടി തുറന്നു. മുറിയില്‍ അനീഷിനെ കണ്ട സൈമണ്‍ പ്രകോപിതനായി. ആക്രമിക്കരുതെന്ന ഭാര്യയും രണ്ടു പെണ്‍കുട്ടികളും കരഞ്ഞു പറഞ്ഞുവെങ്കിലും കത്തികൊണ്ട് നെഞ്ചിലും മുതുകിലും കുത്തിയെന്ന് പേട്ട പൊലീസ് പറയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....