തൃശ്ശൂര്‍ : സ്വകാര്യനിമിഷങ്ങള്‍ വെളിപ്പെടുത്തുമെന്നും കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന യുവതി അറസ്റ്റില്‍. ചേലക്കര ഐശ്വര്യനഗര്‍ ചിറയത്ത് സിന്ധു (37)വിനെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. പി. ലാല്‍കുമാറും സംഘവും അറസ്റ്റുചെയ്തത്. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയെയാണ് ഭീഷണിപ്പെടുത്തിയത്. സാമൂഹികമാധ്യമം വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് തൃശ്ശൂരില്‍ വെച്ച് കണ്ടുമുട്ടുകയും ചെയ്തു. ഈ സമയത്ത് പോലീസില്‍ പരാതിപ്പെടുമെന്നും അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തി, സ്വര്‍ണ ഏലസും സ്വര്‍ണമാലയും ലോക്കറ്റും അടക്കം മൂന്നരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍ബന്ധിച്ച് ഊരിവാങ്ങുകയും ചെയ്തു. പിന്നീട് ഷൊര്‍ണൂരിലെ ഒരു ലോഡ്ജിലേക്കും ഇയാളെ വിളിച്ചുവരുത്തി. അവിടെവെച്ച് പരാതിക്കാരന്റെ നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. കൈവശമുണ്ടായിരുന്ന 1,75,000 രൂപ നിര്‍ബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു. അതിനുശേഷം യുവതി ഇയാളെ ടെലഫോണില്‍ ബന്ധപ്പെട്ട് പത്ത് ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. യുവതിയെ പരാതിക്കാരനെക്കൊണ്ട് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തിയാണ് പോലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈല്‍ഫോണില്‍നിന്ന് ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....