പേട്ടയില്‍ മകളുടെ സുഹൃത്തായ പത്തൊമ്പതുകാരനെ അച്ഛന്‍ കൊലപ്പെടുത്തിയത് യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന് പോലീസ്. കൊല്ലപ്പെട്ട അനീഷ് ജോര്‍ജ്ജിനോട് പ്രതി സൈമണ്‍ ലാലന് വൈരാഗ്യം ഉണ്ടായിരുന്നു. ഇതു കൊണ്ടാണ് നെഞ്ചില്‍ തന്നെ കുത്തിയതെന്നും പോലീസ് പറയുന്നു. മൂത്ത മകളോടുള്ള സൗഹൃദവും തന്റെ കുടുംബവുമായി അനീഷ് സഹകരിക്കുന്നതും ലാലന് ഇഷ്ടമായിരുന്നില്ല. ഈ സൗഹൃദത്തെ ലാലന്‍ മുമ്പും വിലക്കിയിരുന്നതായും പോലീസ് പറയുന്നു. ഇത് മറികടന്ന് ലാലന്റെ ഭാര്യയും മക്കളും അനീഷുമായുള്ള സൗഹൃദം തുടര്‍ന്നു. ഇത് സംബന്ധിച്ചും ലാലന്റെ കര്‍ശന നിലപാടുകളിലും കുടുംബത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത് പലപ്പോഴും വഴക്കിലേക്കും എത്തിയിരുന്നു. ചൊവ്വാഴ്ച ലാലന്റെ ഭാര്യയും മക്കളും അനീഷിനൊപ്പം ഷോപ്പിങ് മാളില്‍ പോയിരുന്നു. ഇവിടെ നിന്ന് ഉച്ചയ്ക്ക് ആഹാരവും കഴിച്ചു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒരേ ദേവാലയത്തില്‍ പോകുന്ന ലാലന്റേയും അനീഷിന്റേയും കുടുംബങ്ങള്‍ തമ്മില്‍ മുന്‍ പരിചയമുണ്ടായിരുന്നു. ലാലന്റെ കുടുംബത്തിന്റെ സഹായിയുമായിരുന്നു അനീഷ്. ലാലന്റെ ഭാര്യക്കും അനീഷിന്റെ അമ്മയുമായും സൗഹൃദമുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് ലാലന്റെ വീട്ടില്‍ വച്ച് അനീഷിന് കുത്തേല്‍ക്കുന്നത്. അനീഷിന്റെ നെഞ്ചിലും മുതുകിലും രണ്ട് കുത്തുകളുണ്ടായിരുന്നു. ഭാര്യയും മക്കളും തടഞ്ഞിട്ടും ലാലന്‍ കത്തി ഉപയോഗിച്ച് അനീഷിനെ ആക്രമിക്കുകയായിരുന്നു. സംഭവദിവസം അനീഷും ലാലന്റെ കുടുംബാംഗങ്ങളും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് പരിശോധിക്കും. ലാലന്റെ വീട്ടിലുള്ളവര്‍ വിളിച്ചതിനെ തുടര്‍ന്നാണ് അനീഷ് പോയതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ശംഖുംമുഖം എ.സി. ഡി.കെ.പൃഥ്വിരാജ് പറഞ്ഞു. അറസ്റ്റിലായ ലാലനെ കോടതി റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ പേട്ട ചായ്ക്കുടി ലെയ്നിലെ ഏദന്‍ എന്ന വീട്ടിലാണ് കൊലപാതകം നടന്നത്. മനഃപൂര്‍വം കൊലപ്പെടുത്തിയതാണെന്ന് അനീഷിന്റെ കുടുംബം അനീഷിനെ മനഃപൂര്‍വം കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കള്‍. പ്രതി ലാലന്‍ വീട്ടില്‍ സ്ഥിരം വഴക്കുണ്ടാക്കുമായിരുന്നുവെന്നും കുടുംബത്തെ ഉപദ്രവിച്ചിരുന്നുവെന്നും ലാലന്റെ ഭാര്യ പറയാറുണ്ടെന്ന് അനീഷിന്റെ അമ്മ േഡാളി പറഞ്ഞു. വഴക്കുണ്ടാകുമ്പോള്‍ അനീഷിനെ ഇവര്‍ വിളിക്കാറുണ്ടായിരുന്നു. അനീഷ് ലാലന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ലാലന്റെ കുടുംബത്തിന് അനീഷിനെ ഇഷ്ടമായിരുന്നുവെന്നും അമ്മ ഡോളി പറഞ്ഞു. മകളുടെയും അനീഷിന്റെയും വിവാഹക്കാര്യവും ലാലന്റെ ഭാര്യ സംസാരിച്ചിരുന്നു. കുട്ടികള്‍ പഠിച്ച് ഒരു നിലയിലായിട്ട് ആലോചിക്കാം എന്നും മറുപടി നല്‍കിയിരുന്നു. സംഭവദിവസം പുലര്‍ച്ചെ അനീഷിന്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നും ഫോണ്‍കോള്‍ വന്നു. ഇതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ട്. ഫോണ്‍ വന്നതിനു ശേഷമാകാം അനീഷ് അങ്ങോട്ടുപോയത്. എന്നാല്‍, എപ്പോഴാണ് വീട്ടില്‍നിന്നു പോയതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ജോര്‍ജും ഡോളിയും പറഞ്ഞു. കുടുംബവഴക്കില്‍ അനീഷ് ഇടപെട്ടതിന്റെ പ്രതികാരമാകാം കൊലപാതകത്തിനു കാരണമെന്നും കുടുംബം കരുതുന്നു. ചൊവ്വാഴ്ച പെണ്‍കുട്ടിയും സഹോദരിയും അമ്മയും അനീഷിനൊപ്പം ലുലുമാള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് അനീഷിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. മകന്റെ അപകടവിവരം അറിഞ്ഞപ്പോള്‍ത്തന്നെ പെണ്‍കുട്ടിയുടെ അമ്മയെ താന്‍ വിളിച്ചിരുന്നു. തനിക്കൊന്നുമറിയില്ല പോലീസ് സ്റ്റേഷനില്‍ അന്വേഷിക്കാനാണ് അവര്‍ പറഞ്ഞതെന്നും ഡോളി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....