കേരളത്തിന്റെ ഖജനാവിലേക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മദ്യത്തിലൂടെ വന്നത് 46,546.13 കോടി രൂപ. 016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെയുളള കണക്കുകളാണ് വിവരാവകാശ പ്രകാരം പുറത്തുവന്നത്. വിവരാവകാശ പ്രവര്‍ത്തകനും, എറണാകുളം പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റുമായ എംകെ ഹരിദാസ് നല്‍കിയ വിവരാവകാശത്തിന്, ടാക്സ് കമ്മിഷണറേറ്റ് നല്‍കിയ മറുപടിയിലാണ് കണക്കുകള്‍ ഉള്ളത്. ഇതാണ് അഞ്ച് വര്‍ഷത്തെ കണക്ക് എങ്കില്‍ പ്രതിമാസം സംസ്ഥാന സര്‍ക്കാറിന് 766 കോടി രൂപയാണ് മദ്യപരിലൂടെ ലഭിക്കുന്നത്. അതായത് പ്രതിദിവസം 25.53 കോടി രൂപ ലഭിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 2019-20 കാലത്ത് 10,332.39 കോടിയും, 2018-19ല്‍ 9,915.54 കോടിയും ലഭിച്ചതാണ് ഏറ്റവും കൂടുതല്‍ നികുതി കിട്ടിയ വര്‍ഷങ്ങള്‍. യുഡിഎഫ് അധികാരത്തിലുണ്ടായിരുന്ന 2011-12 മുതല്‍ 2015-16 വരെയുളള കാലത്ത് മദ്യനികുതിയിനത്തില്‍ ലഭിച്ചത് 30,770.58 കോടിയായിരുന്നു. ബെവ്കോയുടെ ലാഭം കൂട്ടാതെയാണ് ഈ നികുതി വരുമാനം. 2016-17ലും 2017-18ലും യഥാക്രമം 85.93 കോടി രൂപയും 100.54കോടി രൂപയും ബെവ്കോയ്ക്ക് ലഭിച്ചുവെന്നും വിവരാവകാശ രേഖ പറയുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ കണക്ക് ലഭ്യമല്ലെന്നാണ് വിവരാവകാശത്തിന് ലഭിച്ച മറുപടി. വിവരാവകാശപ്രകാരം ലഭിച്ച അഞ്ച് വര്‍ഷത്തെ നികുതി വരുമാനം ഇങ്ങനെയാണ് (കോടിയില്‍) 2011-12 - 4740.73 2012-13 - 5391.48 ട2013-14 - 5830.12 2014-15 - 6685.84 2015-16 - 8122.41 2016-17 - 8571.49 2017-18 - 8869.96 2018-19 - 9615.54 2019-20 - 10332.39 2020-21 - 9156.75 കേരളത്തില്‍ അഞ്ച് കൊല്ലത്തിനിടെ ബെവ്കോ വഴി വിറ്റ മദ്യത്തിന്റ കണക്കും പുറത്തുവന്നിട്ടുണ്ട്. 2016 മെയ് മുതല്‍ 2021 മെയ് വരെ സംസ്ഥാനത്ത് വിറ്റ മദ്യം 94 കോടി (ശരിക്കും കണക്ക് 94,22,54,386) ലിറ്ററാണ്. ബിയറിലേക്ക് വന്നാല്‍ ഇത് 42 കോടി ലിറ്റര്‍ വരും (ശരിക്കും കണക്ക് 42,23,86,768.08 ലിറ്റര്‍). വൈനിലേക്ക് വന്നാല്‍ 5.57 ലക്ഷം ലിറ്ററാണ് അഞ്ച് കൊല്ലത്തില്‍ മലയാളി ബെവ്കോ വഴി വാങ്ങിയത് (ശരിക്കും കണക്ക് 55,57,065.53 ലിറ്റര്‍) നിയപരമായ മുന്നറിയിപ്പ്- മദ്യപാനം ആരോഗ്യത്തിന് ഹാനികരം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....