ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതോടെ മുംബൈ നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ബീച്ചുകള്‍, പൊതു മൈതാനങ്ങള്‍, കടല്‍ത്തീരം, പാര്‍ക്ക് തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ വൈകിട്ട് 5 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ആളുകള്‍ പ്രവേശിക്കുന്നത് വിലക്കി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഒന്ന് മുതല്‍ ജനുവരി 15 വരെയാണ് വിലക്കേര്‍പ്പെടുത്തി മുംബൈ പൊലീസ് ഉത്തരവ് ഇറക്കിയത്. ഒമിക്രോണ്‍ ആശങ്കാജനകമായ രീതിയില്‍ വ്യാപിക്കുകയാണെന്നും പൊലീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 24 മണിക്കൂറിനിടെ 5,368 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 198 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു. രോഗികളുടെ എണ്ണത്തില്‍ 37 ശതമാനം വര്‍ധന. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച കോവിഡ് കര്‍മസമിതി യോഗം ചേര്‍ന്നു. കോവിഡ് ബാധിതരായ 37 ശതമാനം പേരും യാത്ര ചെയ്യാത്തവരാണ്. ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 375 സാംപിള്‍ പരിശോധിച്ചതില്‍ 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്കു പോലും യാത്രാ പശ്ചാത്തലം ഇല്ല. മുംബൈയില്‍ 153 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതില്‍ 12 പേര്‍ മാത്രമാണ് രാജ്യാന്തര യാത്ര നടത്തിയവര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....