News Beyond Headlines

25 Saturday
April

അനീഷ് രാത്രിയില്‍ വീട്ടിലെത്താറുണ്ടെന്ന് മനസ്സിലാക്കി; ഉറങ്ങാതിരുന്ന് ലാലന്റെ ആക്രമണം

പേട്ടയില്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്ന് അന്വേഷണസംഘം. അനീഷ് ഇടയ്ക്കിടെ തന്റെ വീട്ടില്‍ വരുന്നുണ്ടെന്നു മനസ്സിലാക്കി, അനീഷിനെ ആക്രമിക്കാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു പ്രതിയായ സൈമണ്‍ ലാലന്‍. ക്രിസ്മസ്-പുതുവത്സരാഘോഷത്തിനിടെ അനീഷ് എത്തിയേക്കുമെന്ന നിഗമനത്തില്‍ ലാലന്‍ രാത്രിയില്‍ ഉറങ്ങാതെ കാത്തിരുന്നതായും പോലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി അനീഷിന്റെ ഫോണില്‍നിന്ന് രാത്രി 1.37 വരെ പെണ്‍സുഹൃത്തിന്റെ ഫോണിലേക്ക് കോളുകള്‍ വന്നിരുന്നതായി പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഇതിനു ശേഷമായിരിക്കാം അനീഷ് ഈ വീട്ടിലേക്കെത്തിയത്. അനീഷും ലാലനുമായി വാക്കുതര്‍ക്കം നടന്നിരിക്കാമെന്നും പോലീസ് കണക്കുകൂട്ടുന്നു. ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് അനീഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ആക്രമണമുണ്ടാകുമെന്ന് അറിയാത്തതിനാല്‍ പ്രതിരോധിക്കാനുള്ള സമയം അനീഷിനു ലഭിച്ചിരുന്നില്ല. കുത്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിറകിലും കുത്തി മരണം ഉറപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്. സംഭവത്തില്‍ ലാലന്റെ കുടുംബാംഗങ്ങളെയും അനീഷിന്റെ വീട്ടുകാരെയും പോലീസ് അടുത്ത ദിവസങ്ങളില്‍ വീണ്ടും ചോദ്യംചെയ്യും. ഇവരുടെ നേരത്തേയുള്ള മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ റിമാന്‍ഡിലുള്ള ലാലനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ പേട്ട സി.ഐ. റിയാസ് രാജ പറഞ്ഞു. 3.20-ന് പെണ്‍സുഹൃത്തിന്റെ അമ്മയുടെ ഫോണില്‍നിന്ന് മിസ്ഡ് കോള്‍; 3.30-ന് അനീഷ് കൊല്ലപ്പെട്ടു തിരുവനന്തപുരം: അനീഷ് ജോര്‍ജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന പോലീസ് നിഗമനത്തിനിടെ അനീഷ് ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങള്‍ പുറത്തുവന്നു. അനീഷിന്റെ അമ്മയുടെ ഫോണിലേക്ക്, പെണ്‍സുഹൃത്തിന്റെ അമ്മയുടെ ഫോണില്‍നിന്ന് പുലര്‍ച്ചെ കോള്‍ വന്നിട്ടുണ്ടെന്ന രേഖകളാണ് പുറത്തുവന്നത്. പുലര്‍ച്ചെ 3.20-നാണ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍സുഹൃത്തിന്റെ അമ്മയുടെ ഫോണില്‍നിന്ന് മിസ്ഡ് കോള്‍ വന്നത്. പോലീസ് വ്യക്തമാക്കുന്നതനുസരിച്ച് അനീഷ് കൊല്ലപ്പെടുന്നത് 3.30-നാണ്. എന്നാല്‍, തന്റെ ഫോണുമായാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോയതെന്ന് അനീഷിന്റെ അമ്മ പറയുന്നു. 3.30-ന് അനീഷ് കൊല്ലപ്പെട്ടെങ്കിലും പുലര്‍ച്ചെ 4.22, 4.26, 4.27 എന്നീ സമയങ്ങളിലൊക്കെ അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് കോളുകള്‍ വരുന്നുണ്ടായിരുന്നു. ഫോണ്‍ എടുത്ത പെണ്‍സുഹൃത്തിന്റെ അമ്മ, അനീഷിന്റെ അമ്മയോട് പോലീസ് സ്റ്റേഷനിലേക്കു പോകാനും മറ്റൊന്നും തങ്ങള്‍ക്കറിയില്ല എന്നും പറയുകയായിരുന്നു. പോലീസിന്റെ പക്കലായിരുന്ന ഫോണ്‍ ഇന്നലെയാണ് അനീഷ് ജോര്‍ജിന്റെ കുടുംബത്തിനു ലഭിച്ചത്. ഇതിനു ശേഷമാണ് ഫോണ്‍ രേഖകള്‍ പുറത്തായത്. സൈമണ്‍ ലാലന്‍ അനീഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും ഇവരുടെ കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ അമ്മ ഡോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....