പൂനെയില്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ മരണം പാലക്കാട് കോങ്ങാട് സ്വദേശിയുടേത്. ചിഞ്ച്വാഡില്‍ താമസിച്ചു വരികയായിരുന്ന 52 കാരനാണ് ഡിസംബര്‍ 28 ന് പിംപ്രി യശ്വന്ത് റാവു ചവാന്‍ ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്. ഡിസംബര്‍ 12 നാണ് ഇദ്ദേഹം നൈജീരിയയില്‍ നിന്ന് വന്നത്. നൈജീരിയയില്‍ നിന്ന് വന്ന സമയത്ത് നടത്തിയ പരിശോധനകളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം ചിഞ്ച്വാഡിലുള്ള വീട്ടിലേക്ക് വരികയായിരുന്നു. എന്നാല്‍ ഡിസംബര്‍ 17 ന് നെഞ്ചുവേദനയെത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 13 വര്‍ഷമായി ഇദ്ദേഹം പ്രമേഹ ബാധിതനായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഡിസംബര്‍ 30 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നു വന്ന ഇദ്ദേഹത്തിന്റെ സാംപിള്‍ പരിശോധന ഫലത്തിലാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. പരിശോധന ഫലം പുറത്തു വരുന്നതിന് രണ്ട് ദിവസം മുമ്പ് ഇദ്ദേഹം മരണപ്പെട്ടിരുന്നു. അന്ന് തന്നെ ഭട്ട് നഗര്‍ ശ്മശാനത്തില്‍ സംസ്‌കാരവും നടത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....