കൊച്ചി: മോഡലുകളുടെ വാഹനാപകടം സംബന്ധിച്ച കേസില്‍ വര്‍ഷാരംഭത്തില്‍ത്തന്നെ കുറ്റപത്രം കൊടുക്കാനാരുങ്ങുകയാണ് കൊച്ചി സിറ്റി പോലീസ് ക്രൈംബ്രാഞ്ച്. എന്നാല്‍, കേസില്‍ ആദ്യംമുതല്‍ ഉണ്ടായിരുന്ന ദുരൂഹതകള്‍ ഇപ്പോഴും നീങ്ങിയിട്ടില്ല. അപകടത്തിലേക്ക് വഴിവെച്ച കാര്യങ്ങളില്‍ വ്യക്തതക്കുറവുണ്ട്. ശക്തമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല. നിലവില്‍ പ്രതിചേര്‍ത്തിരിക്കുന്നത് അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാന്‍, ഈ കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍, ഫോര്‍ട്ടുകൊച്ചി 'നമ്പര്‍ 18' ഹോട്ടലുടമ റോയി ജെ. വയലാട്ട്, ഹോട്ടലിലെ ജീവനക്കാര്‍ എന്നിവരെയാണ്. സൈജു തങ്കച്ചന്‍ മോഡലുകളുടെ മരണം കൂടാതെ മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച് മറ്റു കേസുകളിലും കുടുങ്ങിക്കിടക്കുകയാണ്. മറ്റു പ്രതികള്‍ക്ക് നേരത്തെതന്നെ ജാമ്യം ലഭിച്ചിരുന്നു. സൈജുവിന്റെ ഫോണില്‍നിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇയാള്‍ക്ക് വിനയായത്. താന്‍ പങ്കെടുത്തിട്ടുള്ള പാര്‍ട്ടികളുടെയെല്ലാം ദൃശ്യങ്ങള്‍ ശേഖരിക്കുന്ന പതിവ് സൈജുവിനുണ്ടായിരുന്നു. എന്നാല്‍, ഒക്ടോബര്‍ 31-ന് നമ്പര്‍ 18 ഹോട്ടലില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ മാത്രം ഇയാള്‍ ചിത്രീകരിച്ചില്ല. ഇതിന് മുമ്പ് ഹോട്ടലില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുമുണ്ട്. ഇതെല്ലാമാണ് സംശയങ്ങള്‍ക്ക് ആക്കംകൂട്ടുന്നത്. സൈജുവിന്റെ ലഹരിബന്ധം സംബന്ധിച്ച് അന്വേഷണം മുറുകിയപ്പോഴാണ് അപകടത്തിലേക്ക് വഴിവെച്ച കാര്യങ്ങളില്‍ അന്വേഷണം നിലച്ചത്. വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഹാര്‍ഡ് ഡിസ്‌കിനായുള്ള അന്വേഷണം നേരത്തെതന്നെ അവസാനിപ്പിച്ചിരുന്നു. ഹാര്‍ഡ് ഡിസ്‌കിന് മാത്രമാണ് യഥാര്‍ഥത്തില്‍ ഹോട്ടലിനകത്ത് എന്താണ് സംഭവിച്ചതെന്ന് പുറത്തുകൊണ്ടുവരാനാകൂ. പാര്‍ട്ടിഹാളിലെയും മറ്റിടങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കാണ് മാറ്റിയിരിക്കുന്നത്. ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുക്കുന്നതില്‍ ആദ്യംമുതല്‍ പോലീസിന്റെ ഭാഗത്തുനിന്ന് നിസ്സംഗത ഉണ്ടായിരുന്നു. ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞുവെന്ന കഥയാണ് ഇപ്പോഴും പോലീസ് വിശ്വസിക്കുന്നത്. ചെറിയ മോഷണക്കേസില്‍ പോലും സംഭവ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പിടിച്ചെടുക്കുന്ന പോലീസ്, ഇത്തരം ഒരു കേസില്‍ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുക്കാന്‍ വൈകിപ്പിച്ചതിന് പിന്നിലും ദൂരൂഹതയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....