News Beyond Headlines

04 Monday
May

എരുമേലി പേട്ട തുള്ളലിനായി ആലങ്ങാട് സംഘം പുറപ്പെട്ടു

പ്രസിദ്ധമായ എരുമേലി പേട്ട തുള്ളലിനായി ആലങ്ങാട് സംഘം പുറപ്പെട്ടു. ആലുവ മണപ്പുറം മഹാദേവ ക്ഷേത്രം മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി പൂജിച്ചു നല്‍കിയ ഗോളക ആലങ്ങാട്ടു യോഗം പെരിയോന്‍ എ.കെ.വിജയകുമാറിന്റെ സാന്നിധ്യത്തില്‍ യോഗ പ്രതിനിധികളായ രാജപ്പന്‍ നായര്‍, രാജേഷ് പുറയാറ്റി കളരി എന്നിവര്‍ ഏറ്റുവാങ്ങി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ബിജു, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.എന്‍.നീലകണ്ഠന്‍, സെക്രട്ടറി എം.ജി.ഗോപാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി സുകുമാരന്‍, മുന്‍ ക്ഷേത്രാപദേശക സമിതി പ്രസിഡന്റ് കെ.പി.അരവിന്ദാക്ഷന്‍, ഭജനമഠം സെക്രട്ടറി വി.കെ.ഗോപാലകൃഷ്ണന്‍, ഹൈന്ദവ സേവാ സമിതി കമ്മറ്റി അംഗം വിപിന്‍, വിഷ്ണു, യോഗാഗംങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഭദ്രദീപം കൊളുത്തി യാത്ര ആരംഭിച്ചു. കടുങ്ങല്ലൂര്‍ നരസിംഹസ്വാമി ക്ഷേത്രം, കുന്നേല്‍ ധര്‍മശാസ്താ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രഥഘോഷയാത്ര മഞ്ഞപ്ര കാര്‍പ്പിള്ളിക്കാവ് മഹാദേവ ക്ഷേത്രത്തില്‍ എത്തി. വാദ്യമേളങ്ങളോടെ സ്വീകരിച്ച് എഴുന്നള്ളിപ്പും പണക്കിഴി സമര്‍പ്പണവും നടത്തി. അതിനു ശേഷം മഞ്ഞപ്രയിലുള്ള യോഗ ആസ്ഥാനത്തു അയ്യപ്പന്‍ വിളക്കും നടത്തി. എരുമേലിയിലേക്കുള്ള യാത്രാമധ്യേ പെരുമ്പാവൂര്‍ ധര്‍മശാസ്താ ക്ഷേത്രം, കീഴില്ലം മഹാദേവക്ഷേത്രം, മൂവാറ്റുപുഴ പുഴക്കരക്കാവ് ദേവീക്ഷേത്രം, രാമപുരം രാമസ്വാമി ക്ഷേത്രം, എളംകുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ പാനക പൂജയും അന്നദാനവും നടത്തി 9ന് എരുമേലിയില്‍ എത്തും. 10ന് എരുമേലിയില്‍ പീഠം വയ്ക്കലിനും പാനക പൂജയും നടക്കും. പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ 11ന് ആണ്. പേട്ട സദ്യയ്ക്കു ശേഷം രണ്ടു മണിയോടെ കൊച്ചമ്പലത്തില്‍ നടക്കുന്ന ഗോളകപൂജ നടക്കും. തുടര്‍ന്ന് പേട്ടതുള്ളല്‍ ആരംഭിക്കും. വൈകിട്ട് ആറുമണിക്ക് ക്ഷേത്ര ഗോപുര നടയില്‍ എത്തും. അവിടെ ദേവസ്വം സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ക്ഷേത്ര പ്രദക്ഷിണം, ബലിക്കല്‍ പുരയില്‍ കല്‍പ്പന, ഗോളക ചാര്‍ത്തി തൊഴല്‍ എന്നിവ നടക്കും. അഴുതയില്‍ ആഴിപൂജ നടത്തിയാണ് കരിമല പാതയിലൂടെ സന്നിധാനത്തേക്ക് നീങ്ങുക. 12ന് അമ്പലപ്പുഴ സംഘത്തിന്റെ സാന്നിധ്യത്തില്‍ പമ്പയില്‍ പീഠംവയ്ക്കലും പാനക പൂജയും നടക്കും. 13ന് പമ്പവിളക്കും പമ്പാസദ്യയും നടത്തയാണ് സന്നിധാനത്തേക്കു മലകയറുക. 14ന് മകരജ്യോതി ദര്‍ശനത്തിനു ശേഷം മണിമണ്ഡപത്തില്‍ മഹാ നിവേദ്യം. 15ന് മാളികപ്പുറം മണിമണ്ഡപത്തില്‍നിന്ന് ശീവേലി എഴുന്നള്ളിപ്പ്. തുടര്‍ന്ന് കര്‍പ്പൂര താലം , പടിപൂജ, അയ്യപ്പദര്‍ശനം. 16ന് വഴിപാട് സ്വീകരണവും സമര്‍പ്പണവും. അതിനുശേഷം ആലങ്ങാട് യോഗത്തിന്റെ നെയ്യഭിഷേകവും പന്തിരുനാഴി നിവേദ്യവും മുഴുക്കാപ്പ് ചാര്‍ത്തി ദര്‍ശനവും നടക്കും. അപ്പം അരവണ നിവേദ്യം, വിതരണം. 17ന് കാണിക്ക സമര്‍പ്പണം. 18ന് മാളികപ്പുറത്തമ്മയ്ക്ക് നിവേദ്യ സമര്‍പ്പണം. 19ന് നടക്കുന്ന ഗുരുതിയില്‍ പങ്കെടുക്കും. 20ന് രാവിലെ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ ആലങ്ങാട് യോഗക്കാരുടെ ചടങ്ങുകള്‍ സമാപിക്കും

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....