എല്ലാ മതങ്ങളെയും നാം ബഹുമാനിക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. വിശുദ്ധ ചാവറ ഏലിയാസ് കുര്യാക്കോസ് സ്വര്‍ഗ പ്രാപ്തിയുടെ 150-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ 9 മണിയോടെ മാന്നാനത്ത് എത്തിയ ചാവറയച്ചന്റെ തിരുശേഷിപ്പുകളുളള മാന്നാനം സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ ദയറാ പള്ളിയിലെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഓര്‍മ്മത്തിരുനാളായ ഇന്ന്( ജനുവരി മൂന്നിന്) മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു ഉപരാഷ്ട്രപതി. പള്ളിയിലെ പ്രധാന അള്‍ത്താരയും മറ്റു ചെറിയ നാലു അള്‍ത്താരകളും അദ്ദേഹം നോക്കിക്കണ്ടതിനു ശേഷം അല്‍പനേരം പള്ളിയിലെ മുന്‍നിര ബഞ്ചില്‍ മന്ത്രിമാര്‍ക്കൊപ്പം ഇരുന്നു. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ അള്‍ത്താരയില്‍ സ്ഥാപിച്ചിട്ടുള്ള ചാവറയച്ചന്റെ വിശുദ്ധരൂപം കാട്ടിക്കൊടുത്തു. ഒറ്റപെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ക്രൈസ്തവര്‍ക്ക് എതിരാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റിയുെ അക്കൗണ്ട് മരവിപ്പിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു.ക്രൈസ്തവ സമൂഹത്തോടെ എന്നും സര്‍ക്കാരിന് കരുതലുണ്ട്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നത് സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഐഎന്‍എസ് ഗരുഡ നേവല്‍ സ്റ്റേഷനില്‍നിന്ന് ഹെലികോപ്റ്ററില്‍ രാവിലെ 9.30ന് ആര്‍പ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ പ്രത്യേകം തയാറാക്കിയ ഹെലിപ്പാഡില്‍ ഇറങ്ങിയ ഉപരാഷ്ട്രപതിയെ മന്ത്രി വി.എന്‍.വാസവന്‍, ദക്ഷിണ മേഖല ഐജി പി.പ്രകാശ്, എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്ത, ജില്ലാ കലക്ടര്‍ ഡോ. പി.കെ.ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍ ബി.സുനില്‍കുമാര്‍, സിഎംഐ കോണ്‍ഗ്രിഗേഷന്‍ ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് റോഡു മാര്‍ഗം അദ്ദേഹം മാന്നാനത്തെത്തി. ചടങ്ങിനു ശേഷം ആര്‍പ്പൂക്കരയില്‍ പ്രത്യേക തയാറാക്കിയ ഹെലിപ്പാഡില്‍ നിന്ന് 11.04ന് ഹെലികോപ്ടറില്‍ കൊച്ചിക്ക് മടങ്ങി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....