തിരുവനന്തപുരം: ഇന്നലെ വന്‍ തീപിടുത്തമുണ്ടായ തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡിലെ ആക്രിക്കട പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് കോര്‍പ്പറേഷന്‍. ആക്രിക്കടകളുടെ താവളമായ ബണ്ട് റോഡില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നതും സമാന രീതിയിലാണ്. പരാതി പറഞ്ഞാല്‍ കട ഉടമകള്‍ ഭീഷണിപ്പെടുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ തീപിടുത്തം ഉണ്ടായ ആക്രി ഗോഡൗണിന് അടുത്ത് മറ്റൊരു ആക്രിക്കടയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ വലിയ ഇരുമ്പ് വീപ്പയില്‍ നിറയെ ടാറാണ്. ചെറിയൊരു തീപ്പൊരി ഉണ്ടായാല്‍ മതി മുഴുവന്‍ കത്തിപ്പടരാന്‍. ഇരുമ്പ് ഷീറ്റ് കൊണ്ട് കെട്ടിപ്പൊക്കിയ ഇത്തരം കടകളില്‍ തീയണയ്ക്കാനുള്ള ഒരു സംവിധാനവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വായു സഞ്ചാരത്തിനാവശ്യമായ സൗകര്യവും ഇത്തരം കടകളില്‍ ഇല്ല. റോഡിനോട് ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നാണ് ഒട്ടുമിക്ക കടകളും. നാട്ടുകാര്‍ പൊലീസിലും കോര്‍പ്പറേഷനിലും പരാതി നല്‍കിയിട്ടും ആരും ഗൗനിച്ചില്ല. ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസി ആക്രിക്കടകള്‍ക്ക് വേണ്ട. പക്ഷേ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നടപടി എടുക്കാം. തകര ഷീറ്റുകള്‍ വച്ച് ഉണ്ടാക്കുന്ന ഷെഡ്ഡുകള്‍ക്ക് എങ്ങനെ തിരുവനന്തപരം കോര്‍പ്പറേഷന്‍ ലൈസന്‍സ് കൊടുക്കുന്നു എന്നതാണ് ഉയരുന്ന ചോദ്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....