കുറ്റിപ്പുറം: തെക്കേ അങ്ങാടി സ്വദേശി ഹസ്‌നയുടെ മരണത്തില്‍ രാസപരിശോധന ഫലം പുറത്തുവന്നു. നേരത്തേ ഉണ്ടായിരുന്ന കോവിഡും മൂന്ന് മാസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അലര്‍ജിയുമാണ് ഹസ്‌നയുടെ മരണത്തിന് കാരണമെന്നാണ് ആന്തരിക രാസപരിശോധന ഫലത്തില്‍ പറയുന്നത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം സാധാരണയായി കാണുന്ന അലര്‍ജി മൂര്‍ച്ഛിച്ചെന്നും അതേസമയം, അലര്‍ജിയെ തുടര്‍ന്ന് കുത്തിവെപ്പ് എടുത്തത് സ്വാഭാവിക നടപടിക്രമം മാത്രമെന്നും പറയുന്നു. ഇനി ആന്തരിക രാസപരിശോധന ഫലവും മെഡിക്കല്‍ സംഘത്തിന്റെ അന്വേഷണ ഫലവും വിശദ പരിശോധന നടത്തിയ ശേഷം അടുത്തായാഴ്ച ഡി.എം.ഒക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നവംബര്‍ 27നാണ് കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കണ കടവ് സ്വദേശി ഹസ്‌ന (27) മരിച്ചത്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കുറ്റിപ്പുറം വ്യാപാര ഭവനില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്പില്‍ യുവതി വാക്‌സിന്‍ എടുത്തിരുന്നു. പിറ്റേദിവസം ദേഹാസ്വാസ്ഥ്യവും ശരീരമാകെ ചൊറിച്ചിലും അനുഭവപ്പെട്ട യുവതി വൈകീട്ടോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഒ.പിയിലുണ്ടായിരുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം അലര്‍ജിക്കുള്ള രണ്ട് ഡോസ് ഇന്‍ജക്ഷന്‍ എടുത്ത് മിനിറ്റുകള്‍ക്കകം യുവതി ബോധരഹിതയായി. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആംബുലന്‍സില്‍ തൃശൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെന്റിലേറ്ററിന്റെ അഭാവം കാരണം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മെച്ചപ്പെട്ട ചികിത്സക്കായി യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂരിലെ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. വാക്‌സിന്‍ സ്വീകരിക്കുന്നതിനും മാസങ്ങള്‍ മുമ്പ് യുവതിക്ക് കോവിഡ് ബാധിച്ചിരുന്നു. അതേസമയം, അത്യാസന്ന നിലയിലായ രോഗിയെ റഫറന്‍സ് ലെറ്റര്‍ പോലും കൊടുക്കാതെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചതെന്നും അബദ്ധം സംഭവിച്ച കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ അധികൃതര്‍ എങ്ങനെയെങ്കിലും കൈയൊഴിയുന്ന സമീപനമാണ് സ്വീകരിച്ചതെന്നും മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഇല്ലെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെന്നും ഇതുവഴി വൈകീട്ട് അഞ്ചിന് ബോധരഹിതയായ യുവതിക്ക് രാത്രി 10ഓടെ മാത്രമേ ചികിത്സ ലഭ്യമായുള്ളൂവെന്നുമായിരുന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചിരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....