പേട്ടയിലെ അനീഷ് ജോര്‍ജ് കൊലക്കേസില്‍ പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന പ്രതിയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അനീഷിനെ കൊലപ്പെടുത്തിയ സ്ഥലവും ആയുധം ഒളിപ്പിച്ച സ്ഥലവുമെല്ലാം പ്രതി സൈമണ്‍ ലാലന്‍ പോലീസിന് കാണിച്ചുനല്‍കുകയും ചെയ്തു. അനീഷിനെ കൊലപ്പെടുത്താന്‍ പ്രതി സൈമണ്‍ ലാലന്‍ നേരത്തെ തീരുമാനിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. എന്നാല്‍ അനീഷിനെ പ്രതി വിളിച്ചുവരുത്തി കൊലപ്പെടുത്തിയതല്ല. മകളുമായി അടുപ്പത്തിലായിരുന്ന അനീഷ് ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്ന് പ്രതിക്കറിയാമായിരുന്നു. അതിനാല്‍ ഇനി അനീഷിനെ വീട്ടില്‍ കണ്ടാല്‍ കൊലപ്പെടുത്താനായിരുന്നു സൈമണിന്റെ തീരുമാനം. അങ്ങനെയിരിക്കെയാണ് ഡിസംബര്‍ 29-ാം തീയതി പുലര്‍ച്ചെ മൂന്ന് മണിയോടെ അനീഷിനെ വീട്ടില്‍ കണ്ടതെന്നും തുടര്‍ന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു. കള്ളനാണെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്ന മൊഴി പ്രതി തിരുത്തിയിട്ടുമുണ്ട്. ഡിസംബര്‍ 29-ാം തീയതി പുലര്‍ച്ചെയാണ് പേട്ട സ്വദേശിയായ അനീഷ് ജോര്‍ജ്(19) സുഹൃത്തിന്റെ വീട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. മകളുടെ ആണ്‍സുഹൃത്തായ അനീഷിനെ സൈമണ്‍ ലാലന്‍ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം പേട്ട പോലീസ് സ്റ്റേഷനിലെത്തി പ്രതി തന്നെയാണ് വിവരമറിയിച്ചത്. കള്ളനാണെന്ന് കരുതിയാണ് കുത്തിയതെന്നായിരുന്നു സൈമണിന്റെ ആദ്യമൊഴി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....