News Beyond Headlines

25 Saturday
April

മോന്‍സനുമായി ബന്ധം: ഐജി ഗോഗുലത്ത് ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ ശരിവച്ചു

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഐജി ഗോഗുലത്ത് ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ ശരിവച്ചു. ലക്ഷ്മണിനു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി വിശദീകരണം തേടിയശേഷം റിപ്പോര്‍ട്ട് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കു നല്‍കും. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്താല്‍, സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതി 2 മാസത്തിനകം യോഗം ചേര്‍ന്നു സസ്‌പെന്‍ഷന്‍ അംഗീകരിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കണം. ആദ്യ സസ്‌പെന്‍ഷന്‍ കാലാവധിയായ ആറു മാസം പൂര്‍ത്തിയാകുമ്പോഴേ സസ്‌പെന്‍ഷനില്‍ പുനഃപരിശോധന നടത്താനാകൂ. സസ്‌പെന്‍ഷന്‍ അംഗീകരിച്ച വിവരം കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായി അവിശുദ്ധ ബന്ധം പുലര്‍ത്തിയതിനാണ് 2021 നവംബര്‍ 10ന് ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറിക്കു പുറമേ ആഭ്യന്തര, പൊതുഭരണ സെക്രട്ടറിമാരാണു സമിതിയിലുള്ളത്. സോഷ്യല്‍ പൊലീസിങ്, ട്രാഫിക് ചുമതലയുള്ള ഐജിയായിരുന്നു 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണ്‍. ഈ മാസം എഡിജിപി പദവിയില്‍ എത്തേണ്ട ഉദ്യോഗസ്ഥനാണ്. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തത്. മോന്‍സനെതിരെ തട്ടിപ്പു കേസ് എടുത്തിട്ടും ബന്ധം തുടര്‍ന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 2016 മുതല്‍ മോന്‍സനുമായി ബന്ധം പുലര്‍ത്തിയ ഐജി മോന്‍സന്റെ കലൂരിലെയും ചേര്‍ത്തലയിലെയും വീടുകള്‍ പലതവണ സന്ദര്‍ശിച്ചു. മോന്‍സന്റെ പല കച്ചവടങ്ങളിലും ഇടനിലക്കാരനായി. മോന്‍സന്റെ അറസ്റ്റിനു മണിക്കൂറുകള്‍ക്കു മുന്‍പുവരെ ചേര്‍ത്തലയിലെ അയാളുടെ വീട്ടില്‍ ലക്ഷ്മണ്‍ ഉണ്ടായിരുന്നു. മോന്‍സനെതിരായ തട്ടിപ്പു കേസ് അട്ടിമറിക്കാന്‍ ഐജി ശ്രമം നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. 2033 വരെ സര്‍വീസുള്ള ഉദ്യോഗസ്ഥനാണ് ലക്ഷ്മണ്‍.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....