മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഏഴ് മെത്രാന്മാരെ തെരഞ്ഞെടുക്കുവാനുള്ള മലങ്കര അസോസിയേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. 30 പേര്‍ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ട നോമിനേഷനുകളില്‍ 26 എണ്ണം സൂക്ഷ്മ പരിശോധനയ്ക്കു ശേഷം സ്വീകരിച്ചു. സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം സ്‌ക്രീനിങ് കമ്മിറ്റി സഭാ ആസ്ഥനമായ ദേവലോകത്തു വിളിച്ചു വരുത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. തൃശൂരില്‍ 10മുതല്‍ നാലു ദിവസത്തെ ധ്യാന - നേതൃത്വ പരിശീലന - ആരോഗ്യ പരിശോധനാ ക്യാമ്പില്‍ എത്തിച്ചേരുവാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ക്യാമ്പിന് ശേഷം കുറച്ച് സ്ഥാനാര്‍ഥികള്‍ പിന്‍മാറുമെന്നാണ് സൂചന. ചി ഇപ്പോഴത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ ഓര്‍ത്തഡോക്സ് സഭയുടെ കിഴിലുള്ള പ്രമുഖ ആശ്രമങ്ങളില്‍ നിന്ന് ആരും തന്നെ ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്. റാന്നി - പെരുനാട് ബഥനി ആശ്രമം, പത്തനാപുരം മൗണ്ട് താബോര്‍ ആശ്രമം, തടാകം ക്രിസ്തു ശിഷ്യാശ്രമം, പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമം തുടങ്ങിയ പ്രമുഖ ആശ്രമങ്ങളില്‍ നിന്നാണ് യോഗ്യരായ സ്ഥാനാര്‍ഥികള്‍ ഇല്ലാത്തത്. ഫാ. എബ്രഹാം തോമസ് (പ്രൊഫസര്‍ ഓര്‍ത്തഡോക്സ് സെമിനാരി, സെക്രട്ടറി, എക്യുമെനിക്കല്‍ റിലേഷന്‍സ്), ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ (മാര്‍ ബസേലിയോസ് ദയറാ, ഞാലിയാകുഴി), തോമസ് പോള്‍ റമ്പാന്‍(വികാരി,കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപള്ളി), ഫാ. ഡോ. പി. സി. തോമസ് (പ്രൊഫസര്‍ ഓര്‍ത്തഡോക്സ് സെമിനാരി),ഫാ. അലക്സാണ്ടര്‍ പി. ദാനിയേല്‍ (മാനേജര്‍, വള്ളിക്കാട്ട് ദയറാ), ഗീവര്‍ഗീസ് റമ്പാന്‍ കൊച്ചുപറമ്പില്‍, ഫാ. സജി (അട്ടപ്പാടി ആശ്രമം), ഫാ. സഖറിയാ നൈനാന്‍ (മാര്‍ ബസേലിയോസ് ദയറാ, ഞാലിയാകുഴി), ഫാ. വര്‍ഗീസ് എബ്രഹാം (കൊരട്ടി അരമന), ഫാ. ബഞ്ചമിന്‍ (മാനേജര്‍, കൂനന്‍കുരിശ് സ്മാരക പള്ളി),ഫാ. എം. സി. കുറിയാക്കോസ് (മാനേജര്‍, വെട്ടിക്കല്‍ ദയറാ), ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം, രാജസ്ഥാന്‍),ഫാ. ഡോ. റെജി ഗീവര്‍ഗീസ് (പ്രൊഫസര്‍ ഓര്‍ത്തഡോക്സ് സെമിനാരി),ഫാ. വിനോദ് ജോര്‍ജ് ആറാട്ടുപുഴ (മാനേജര്‍, പരുമല സെമിനാരി), ഫാ. യാക്കോബ് തോമസ് (മാനേജര്‍, ദേവലോകം അരമന), ഫാ. പി. വൈ. ജസ്സന്‍(മൈലപ്ര), ഫാ. വര്‍ഗീസ് പി. ഇടിചാണ്ടി(ബെഗംളൂരൂ), ബസലേല്‍ റമ്പാന്‍, ഫാ. എല്‍ദോസ്, ഫാ. റജി അലക്സാണ്ടര്‍(പുത്തന്‍കാവ്), ഫാ. ജോഷി, ഫാ. സാംജി, ഫാ. കുറിയാക്കോസ്, ഫാ. തോമസ് വര്‍ഗീസ്,ഫാ. തോമസ് ജോണ്‍(കാരുണ്യ ഗൈഡന്‍സ് സെന്റര്‍ തിരുവനന്തപുരം)തുടങ്ങിയവരാണ് സ്ഥാനാര്‍ഥികള്‍. നോമിനേഷന്‍ അംഗീകരിച്ച ഫാ.ഫിലന്‍.പി.മാത്യൂ ഇതിനോടകം തന്നെ പിന്‍മാറി കഴിഞ്ഞു.കോട്ടയത്തെ സെമിനാരിയില്‍ നിന്നും വാകത്താനത്തെ ദയറായില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ മത്സരരംഗത്ത് ഉള്ളത്. ഒരുതരത്തിലുമുള്ള പ്രചരണവും അനുവദിക്കുകയില്ല എന്ന് സ്‌ക്രീനിങ് കമ്മിറ്റിയും മോണിറ്ററിങ് കമ്മിറ്റിയും സ്ഥാനാര്‍ഥികളെ ദേവലോകത്തു നടന്ന കൂടിക്കാഴ്ചയില്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പ്രചരണം നടത്തുന്നതായി കണ്ടെത്തിയാല്‍ അയോഗ്യരാക്കും. അസോസിയേഷന്‍ അംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പിന് മുന്‍പായി മാനേജിങ് കമ്മറ്റി തെരഞ്ഞെടുക്കുന്ന പതിനൊന്ന് പേരുടെ വിശദമായ ബയോഡേറ്റ സഭ നല്‍കും. ഇത് വിശദമായി പരിശോധിച്ച് ഏഴ് പേരെ തെരഞ്ഞെടുക്കുക എന്നതാണ് നിലപാട്. പരസ്യ പ്രചരണത്തിന് ആദ്യമായാണ് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഏതെങ്കിലും തരത്തില്‍ പ്രചരണം നടത്തുന്നുണ്ടോയെന്ന് 26 പേരെയും മോണിറ്ററിങ് കമ്മറ്റി നിരീക്ഷിച്ചുവരുകയാണ്. ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി മറ്റൊരാള്‍ പ്രചരണരംഗത്ത് എത്തിയാലും സ്ഥാനാര്‍ഥിത്വം അസാധുവാകും. ജനുവരി 29-നാണ് 14 പേരുടെ ലിസ്റ്റ് സ്‌ക്രീനിങ് കമ്മിറ്റി കാതോലിക്കാ ബാവായ്ക്ക് സമര്‍പ്പിക്കേണ്ടത്. അതിന് പിന്നാലെ മാനേജിങ് കമ്മറ്റി ചേര്‍ന്ന് 11 അംഗ സ്ഥാനാര്‍ഥി പാനല്‍ പുറത്ത് വിടും. ഫെബ്രുവരി 25ന് കോലഞ്ചേരി പള്ളിയില്‍ വച്ചാണ് മെത്രാന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര അസോസിയേഷന്‍ യോഗം ചേരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....