സമ്പൂര്‍ണ ലോക്ഡൗണ്‍ വീണ്ടും ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡും ഒമിക്രോണും വര്‍ധിക്കുന്നതിനാല്‍ കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രോഗവ്യാപനം ചെറുക്കാനുള്ള മറ്റ് നിയന്ത്രണങ്ങള്‍ അടുത്ത കോവിഡ് അവലോകനയോഗം ചര്‍ച്ചചെയ്യും. സംസ്ഥാനത്ത് കോവിഡും ഒമിക്രോണും പ്രതിദിനം ഉയരുകയാണ്. ഡിസംബര്‍ 8ന് ശേഷം ആദ്യമായി പ്രതിദിന കോവിഡ് കണക്ക് വെള്ളിയാഴ്ച അയ്യായിരത്തിന് മുകളിലെത്തി. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഗുരുതര സാഹചര്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 300ന് മുകളിലാണ്. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 7 ദിവസം നിര്‍ബന്ധിത ക്വാറന്റീനെന്ന നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കി തുടങ്ങി. അതേസമയം, അടുത്തയാഴ്ച മുതല്‍ രണ്ട് ഡോസ് വാക്‌സീനെടുത്ത സര്‍ട്ടിഫിക്കറ്റോ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഇല്ലങ്കില്‍ തമിഴ്‌നാട് യാത്ര അനുവദിച്ചേക്കില്ല. കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കോയമ്പത്തൂര്‍ കലക്ടര്‍ ഡോ.ജി.എസ്.സമീരന്‍ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....