നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യംചെയ്യലില്‍ തീരുമാനമായി. ജയിലില്‍ കഴിയുന്ന ഒന്നാംപ്രതി പള്‍സര്‍ സുനി, നടന്‍ ദിലീപ് എന്നിവരെയാണ് പ്രധാനമായി ലക്ഷ്യമിടുന്നത്. ഇരുവരെയും എന്ന് ചോദ്യംചെയ്യണമെന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ചോദ്യാവലിയും തയ്യാറാക്കി. പ്രത്യേക അന്വേഷണസംഘം കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് പുനരന്വേഷണത്തില്‍ ആരെയെല്ലാം ചോദ്യംചെയ്യണമെന്ന് തീരുമാനിച്ചത്.കേസില്‍ അടുത്തമാസം 16-ന് വിചാരണ പൂര്‍ത്തിയാക്കി വിധിപറയേണ്ടതുള്ളതിനാല്‍ ഈമാസം 20-നകം അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.13 അംഗ അന്വേഷണസംഘത്തിലെ ഓരോരുത്തര്‍ക്കും പ്രത്യേക ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവടക്കം ശാസ്ത്രീയ പരിശോധന നടത്താനും പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി പോലീസ് ക്ലബ്ബിലാണ് പ്രത്യേക അന്വേഷണസംഘം യോഗം ചേര്‍ന്നത്. ക്രൈംബ്രാഞ്ച് ഐ.ജി. ഫിലിപ്പ്, എസ്.പി.മാരായ കെ.എസ്. സുദര്‍ശന്‍, എം.ജെ. സോജന്‍, ഡിവൈ.എസ്.പി. ബൈജു പൗലോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പള്‍സര്‍ സുനിയെ ചോദ്യംചെയ്തശേഷം ദിലീപിനെ ചോദ്യംചെയ്താല്‍ മതിയെന്നാണ് തീരുമാനം. പള്‍സര്‍ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നിരുന്നു. കത്ത് അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സുനിയുടെ കൈയക്ഷരവുമായി ഇത് ഒത്തുനോക്കും. ദിലീപ് പറഞ്ഞിട്ടാണ് കുറ്റകൃത്യം ചെയ്തതെന്ന് മകന്‍ പറഞ്ഞിരുന്നതായി ശോഭന മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു.ഇതോടൊപ്പം, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളിലെ കാര്യങ്ങളും തിരക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടു, വി.ഐ.പി. വഴി ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചു, ദിലീപും ഒന്നാംപ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ട് തുടങ്ങിയവയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.ബാലചന്ദ്രകുമാറില്‍നിന്ന് വിശദമായി മൊഴിയെടുക്കാനും തീരുമാനമായി. ആരോപണങ്ങളിലെ തെളിവുകളും ശേഖരിക്കും. കഴിഞ്ഞദിവസം എളമക്കര എ.എസ്.ഐ.യെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ വിഷ്ണു അരവിന്ദിനെ ചോദ്യംചെയ്യുന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കോടതി നിര്‍ദേശം അനുസരിച്ച് മുന്നോട്ടുപോകും -എസ്. ശ്രീജിത്ത് നടിയെ ആക്രമിച്ച കേസില്‍ കോടതി നിര്‍ദേശം അനുസരിച്ച് മുന്നോട്ടുപോകുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് പറഞ്ഞു. വെളിപ്പെടുത്തലുകള്‍ അടക്കം എല്ലാ കാര്യങ്ങളും അന്വേഷണപരിധിയിലാണെന്നും അന്വേഷണം സത്യസന്ധമായി നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....