കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന കേരളത്തിലെ വന്‍ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സംഘത്തില്‍പെട്ട ഏഴു പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട് കപ്പിള്‍ സ്വാപ്പിങ് എന്ന തരത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇവര്‍ ഇത്തരത്തിലുള്ള കൈമാറ്റം നടത്തിയിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവര്‍ ഉപയോഗിച്ചിരുന്നത് വ്യാജ സോഷ്യല്‍ മീഡിയ ഐഡികള്‍ ആയത് കൊണ്ട് തന്നെ കണ്ടു പിടിക്കാന്‍ പ്രയാസമുണ്ടെന്ന് പോലീസ് പറയുന്നു. പ്രതികളില്‍ ഒരാളുടെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കുടുംബവുമായി ബന്ധപ്പെട്ട കേസായത് കൊണ്ട് തന്നെ കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും നിലവില്‍ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ പേരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി സമാന താല്‍പ്പര്യമുള്ള ആളുകളെ കണ്ടെത്തി ഗ്രൂപ്പുകളാക്കി അതില്‍ പങ്കാളികളെ കൈമാറ്റം ചെയ്യുന്നതാണ് കപ്പിള്‍ സ്വാപ്പിങിലൂടെ ചെയ്തിരുന്നത്. പരാതിക്കാരിയായ വീട്ടമ്മയെ ഭര്‍ത്താവ് വളരെ നിര്‍ബന്ധ പൂര്‍വ്വം ഇത്തരം വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിക്കുയായിരുന്നു. ഒടുവില്‍ സഹികെട്ടായിരുന്നു വീട്ടമ്മ പോലീസില്‍ പരാതി നല്‍കുന്നത്. മെസ്സഞ്ചര്‍, ടെലഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ കൂടിയും പ്രത്യേക ഗ്രൂപ്പുകള്‍ വഴിയുമായിരുന്നു ഇടപാട്. ഇതിന് പണവും ഈടാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പല ഉന്നതര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....