പാലക്കാട് ഉമ്മിനി പപ്പാടിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയ പുലിയെ പിടിക്കാനായി കൂട് സ്ഥാപിച്ച് വനം വകുപ്പ്. പുലിക്കുട്ടികളെ കണ്ടെത്തിയ വീട്ടിലാണ് കൂട് സ്ഥാപിച്ചത്. രാത്രിയോടെ നിരീക്ഷണ ക്യാമറയും സ്ഥാപിക്കും. കുഞ്ഞുങ്ങളെ അന്വേഷിച്ച് തള്ളപുലി തിരിച്ചെത്താന്‍ സാധ്യത ഉള്ളതിനാലാണ് പുലിക്കൂട് വെച്ചത്. പുലിയെ പിടികൂടി കുഞ്ഞുങ്ങള്‍ക്കൊപ്പം കാട്ടിലേക്ക് അയക്കാനാണ് വനം വകുപ്പ് നീക്കം. വനം വകുപ്പിന്റെ ദ്രുതകര്‍മ്മസേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ധോണി വനമേഖലയോട് ചേര്‍ന്ന അകത്തേത്തറയിലാണ് പുലിയേയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. ഉച്ചക്ക് 12 മണിയോടെയാണ് പപ്പാടിയിലെ മാധവന്‍ എന്നയാളുടെ അടച്ചിട്ട വീട്ടില്‍ തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. നായ വല്ലാതെ കുരക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊന്നന്‍ എന്ന പ്രദേശവാസിയാണ് മതില്‍ ചാടി കടന്ന് തകര്‍ന്ന് കിടക്കുന്ന വീടിന്റെ ജനല്‍ പാളി തുറന്ന് അകത്തേക്ക് നോക്കിയത്. ആള്‍ പെരുമാറ്റം കേട്ട പുലി പിന്‍ഭാഗത്തുകൂടെ ഓടി മറഞ്ഞു. പൊന്നന്‍ പറഞ്ഞത് നാട്ടുകാര്‍ ആദ്യം വിശ്വാസത്തിലെടുത്തില്ല. വനം വകുപ്പ് ഉദ്യാഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയില്‍ രണ്ട് പുലി കുഞ്ഞുങ്ങളെ കണ്ടെത്തി. ഡിഎഫ് ഒ ഓഫീസില്‍ എത്തിച്ച് പ്രാഥമിക ശ്രുശ്രൂഷ നല്‍കിയ ശേഷം മൃഗാശുപത്രിയിലേക്ക് പുലി കുഞ്ഞുങ്ങളെ മാറ്റി. ആളൊഴിഞ്ഞ വീട്ടില്‍ പുലി പെറ്റു കിടന്നതാവാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. പത്തുദിവസം പ്രായമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....