ഇടുക്കി: ആദ്യം അഭിമന്യു, ഇപ്പോള്‍ ധീരജ്. കേരളത്തിലെ കാമ്പസുകളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇടുക്കിയുടെ വേദനയാണ് ഇരുവരും. ഇരുവരും സ്വന്തം നാടുവിട്ടുപോയി പഠിച്ചവര്‍, പാട്ടുകൊണ്ട് കാമ്പസിന്റെ മനം കവര്‍ന്നവര്‍, മോഹങ്ങളും പ്രതീക്ഷകളും ഏറെയുണ്ടായവര്‍. വട്ടവട സ്വദേശിയായ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസ് കാമ്പസിലായിരുന്നെങ്കില്‍ മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം കണ്ണൂര്‍ സ്വദേശിയായ ധീരജിന്റെ മരണം ഇടുക്കി എന്‍ജിനിയറിങ് കോളേജ് കാമ്പസിലാണ്. എസ്.ഡി.പി.ഐ.ക്കാരുടെ കുത്തേറ്റാണ് അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ പിന്നിലേറ്റ കുത്ത് നെഞ്ചുതകര്‍ത്ത് പുറത്തുവന്നു. ധീരജിന് കുത്തേറ്റത് നെഞ്ചില്‍ത്തന്നെ. കംപ്യൂട്ടര്‍ സയന്‍സില്‍ ഏറെ താത്പര്യമുണ്ടായിരുന്ന ധീരജ് അലോട്‌മെന്റ് വഴിയാണ് ഇടുക്കി എന്‍ജിനീയറിങ് കോളേജിലെത്തിയത്. സ്വന്തം നാട്ടുകാര്‍ ഏറെയുണ്ടായിരുന്ന കോളേജ് ധീരജിന് പെട്ടെന്ന് പ്രിയപ്പെട്ടതായി മാറി. നല്ല ജോലിയും സ്വപ്നം കണ്ടു. മഹാരാജാസിന്റെ അഭിമന്യുവിനെപ്പോലെ നാടന്‍പാട്ടുകള്‍ പാടിയായിരുന്നു അവന്‍ എല്ലാവരുടെയും മനം കവര്‍ന്നത്. പഠനത്തിലും മിടുക്കനായിരുന്നു. സ്മാരകം പണിയാന്‍ എട്ടുസെന്റ് സ്ഥലം തളിപ്പറമ്പ്: ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ തൃച്ചംബരം പട്ടപ്പാറയിലെ ധീരജിന് സ്മാരകം പണിയാന്‍ എട്ടുസെന്റ് സ്ഥലം വാങ്ങും. ധീരജിന്റെ വീടിനുസമീപത്താണ് ഇതിനായി സ്ഥലം കണ്ടെത്തിയത്. ഭൂമി കൈമാറ്റം സംബന്ധിച്ച് സി.പി.എം. നേതാക്കളും സ്ഥലം ഉടമയും തമ്മില്‍ ധാരണയായിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....