കല്പറ്റ: വയനാട്ടില്‍ ലഹരിമരുന്നുമായി കിര്‍മാണി മനോജ് അടക്കം 16 പേര്‍ പിടിയിലായത് മറ്റൊരു ഗുണ്ടാനേതാവിന്റെ വിവാഹവാര്‍ഷികാഘോഷത്തിനിടെ. ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാനേതാവായ കമ്പളക്കാട് മുഹ്സിന്റെ വിവാഹവാര്‍ഷികാഘോഷത്തിനാണ് കിര്‍മാണി മനോജ് അടക്കമുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ വയനാട്ടിലെ റിസോര്‍ട്ടില്‍ ഒത്തുകൂടിയത്. ഇതിനിടെ രഹസ്യവിവരം ലഭിച്ചതോടെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം റിസോര്‍ട്ടില്‍ പരിശോധന നടത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍നിന്ന് കിര്‍മാണി മനോജ് അടക്കം 16 ഗുണ്ടകളെ പോലീസ് പിടികൂടിയത്. എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയില്‍ തുടങ്ങിയ ലഹരിമരുന്നുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ടി.പി. വധക്കേസിലെ പ്രതിയായ കിര്‍മാണി മനോജ് പരോളിലിറങ്ങിയതാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കമ്പളക്കാട് മുഹ്സിനാണ് വിവിധ ജില്ലകളിലെ ഗുണ്ടകളെ തന്റെ വിവാഹവാര്‍ഷികാഘോഷത്തിനായി വയനാട്ടിലേക്ക് ക്ഷണിച്ചത്. ഏകദേശം നൂറോളം പേരെ മുഹ്സിന്‍ പാര്‍ട്ടിക്കായി ക്ഷണിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഇവരില്‍ എല്ലാവരും വയനാട്ടിലേക്ക് വന്നില്ല. പാര്‍ട്ടിക്കെത്തിയവരില്‍ 16 പേരാണ് കഴിഞ്ഞദിവസം പിടിയിലായത്. ഗുണ്ടാനേതാവായ കമ്പളക്കാട് മുഹ്സിന്‍ നിലവില്‍ ഗോവ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു ക്വട്ടേഷന്‍ സംഘാംഗങ്ങളെ ഇയാള്‍ വയനാട്ടിലേക്ക് ക്ഷണിച്ചതിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഓരോരുത്തരെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. അതിനിടെ, ഗുണ്ടകളെ പിടികൂടിയ റിസോര്‍ട്ടില്‍ ചൊവ്വാഴ്ചയും പോലീസ് സംഘം പരിശോധന നടത്തി. കല്പറ്റ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധനയ്ക്കെത്തിയത്. ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്കുണ്ടായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....