News Beyond Headlines

28 Sunday
December

‘അച്ഛനമ്മമാരുടെ മൃതദേഹങ്ങള്‍ക്ക് അരികെ ഇരുന്ന് ആപ്പിള്‍ കഴിച്ചു’, പ്രതി കടുത്ത ലഹരിക്കടിമ

പാലക്കാട്: പുതുപ്പരിയാരത്ത് ഓട്ടൂര്‍ക്കാവില്‍ ദേവി - ചന്ദ്രന്‍ എന്നീ വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത് മകന്‍ സനല്‍ തന്നെ. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ അച്ഛനമ്മമാരെ എങ്ങനെയാണ് കൊന്നതെന്ന് പൊലീസിനോട് വിശദമായി മകന്‍ പറഞ്ഞു. ഒട്ടും കൂസലില്ലാതെയാണ് എങ്ങനെയാണ് അച്ഛനമ്മമാരെ കൊന്നതെന്ന് സനല്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. അച്ഛനമ്മമാരെ കൊന്ന ശേഷം കയ്യില്‍ കരുതിയിരുന്ന വിഷക്കുപ്പിയെടുത്ത് അവരുടെ ദേഹത്ത് സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ചു. അമ്മയുടെ ദേഹത്ത് വിഷം കുത്തിവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ രക്തത്തില്‍ കാല് തെന്നി വീണ് സിറിഞ്ചൊടിഞ്ഞുവെന്ന് പറഞ്ഞ സനല്‍, അതിന് ശേഷമാണ് മുറിവുകളില്‍ വിഷവും കീടനാശിനിയുമൊഴിച്ചതെന്നും പൊലീസുകാരോട് സമ്മതിച്ചു. കടുത്ത ലഹരിക്കടിമയാണ് മകന്‍ സനലെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊലപ്പെടുത്തിയ ശേഷം സ്വന്തം അച്ഛനമ്മമാരുടെ മൃതദേഹങ്ങള്‍ക്ക് സമീപമിരുന്ന് ഇയാള്‍ ആപ്പിള്‍ കഴിച്ചുവെന്നും ഇതിന് ശേഷമാണ് അച്ഛന്റെ മുറിയിലെ ശുചിമുറിയില്‍ നിന്ന് രക്തക്കറ കഴുകിക്കളഞ്ഞ് രക്ഷപ്പെട്ടതെന്നും സനല്‍ പൊലീസിനോട് സമ്മതിച്ചു. പുതുപ്പരിയാരം ഓട്ടൂര്‍ക്കാവില്‍ വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത് തിങ്കളാഴ്ചയാണ്. തൊട്ടടുത്തുള്ള ഉമ്മിനി എന്നയിടത്ത് പുലി ഇറങ്ങിയിട്ടുള്ളതിനാല്‍ നാട്ടുകാര്‍ ആരും പുറത്തിറങ്ങിയിരുന്നില്ല. സ്ഥലത്ത് നിന്ന് ശബ്ദമൊന്നും കേട്ടിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു. രാവിലെ ഇരുവരെയും എറണാകുളത്തുള്ള മകള്‍ സൗമിനി പല തവണ ഫോണില്‍ വിളിച്ചെങ്കിലും മറുപടി കിട്ടിയില്ല. തുടര്‍ന്നാണ് ഇവര്‍ അയല്‍വാസികളെ വിളിച്ചത്. തുടര്‍ന്ന് ബന്ധുവും പഞ്ചായത്ത് മെമ്പറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്. അരുംകൊലയാണ് നടന്നത്. ദമ്പതികളെ തുരുതുരാ വെട്ടിയ മകന്‍, മരണം ഉറപ്പാക്കാന്‍ മുറിവുകളില്‍ കീടനാശിനിയൊഴിച്ചു. കൊല നടന്ന ദിവസം രാവിലെ അമ്മ വെള്ളം ചോദിച്ചതിനെത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കം കടുത്തപ്പോള്‍ അടുക്കളയില്‍ നിന്ന് അരിവാളും കൊടുവാളും എടുത്തുകൊണ്ടുവന്ന മകന്‍ സനല്‍ അമ്മയെ വെട്ടിവീഴ്ത്തി. അമ്മയെയാണ് ആദ്യം വെട്ടിയതെന്ന് സനല്‍ സമ്മതിച്ചു. കൈകളിലും കഴുത്തിലും തലയിലും കവിളിലും വെട്ടി. ദേവിയുടെ ദേഹത്ത് 33 വെട്ടുകളുണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഭാര്യയെ മകന്‍ വെട്ടുന്നത് കണ്ട, നടുവിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ ചന്ദ്രന്‍ കിടക്കയില്‍ കിടന്ന് നിലവിളിച്ചു. അപ്പോഴാണ് അച്ഛനെയും വെട്ടിയത്. ചന്ദ്രന്റെ ശരീരത്തില്‍ 26 വെട്ടുകളേറ്റു. ഇരുവരും പിടയുമ്പോള്‍ ഇയാള്‍ മുറിവുകളിലും വായിലും കീടനാശിനിയൊഴിച്ചു. മുറിവുകളില്‍ വിഷം കയറി ഇരുവരും മരിച്ചു എന്നുറപ്പാക്കാനാണ് ഇത് ചെയ്തത്. കൊലപാതകം നടത്തിയ ശേഷം ഇയാള്‍ രക്തം കഴുകിക്കളഞ്ഞത് അച്ഛന്‍ കിടന്ന മുറിയിലെ ശുചിമുറിയില്‍ നിന്നാണ്. ഇതിന് ശേഷമാണ് അമ്മയുടെ മൃതദേഹത്തിന് അടുത്തിരുന്ന് ആപ്പിള്‍ കഴിച്ചത്. കൊലപാതകത്തിന് ശേഷം ചോര പുരണ്ട ഷര്‍ട്ട് പിന്നിലെ വിറകുപുരയില്‍ വിറകുകള്‍ക്കടിയില്‍ ഒളിപ്പിച്ചു. കുളിച്ച് വൃത്തിയായ ശേഷം പിന്നിലെ വാതില്‍ തുറന്ന് അത് വഴി രക്ഷപ്പെട്ടു. ബംഗളുരുവിലേക്ക് രക്ഷപ്പെടാനാണ് ശ്രമിച്ചത്. അവിടെയെത്തിയ പ്രതി ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ തന്ത്രപരമായി പൊലീസ് കുരുക്കിയ വലയിലാണ് അകത്താകുന്നത്. അച്ഛനും അമ്മയും മരിച്ചുവെന്നും ഉടനെത്തണമെന്നും സനലിനോട് പൊലീസ് പറഞ്ഞു. ഇതോടെ തന്നെ പൊലീസ് സംശയിക്കുന്നില്ലെന്ന് കരുതിയ ഇയാള്‍ ഒന്നുമറിയാത്തത് പോലെ സ്ഥലത്തേക്കെത്തി. നാട്ടിലെത്തിയ പ്രതിയെ പൊലീസ് ഉടന്‍ പിടികൂടുകയായിരുന്നു. ഒട്ടും കുറ്റബോധമില്ലാതെയാണ് താന്‍ നടത്തിയ കൊലപാതകം പൊലീസിനോട് ഇയാള്‍ വിവരിച്ചത്. കൊല നടന്ന സമയത്ത് ഉപയോഗിച്ച ചോര പുരണ്ട ഷര്‍ട്ട് കണ്ടെത്തി. 'നോര്‍മല്‍ ഈസ് ബോറിങ്ങ്' എന്ന എഴുത്തുള്ള ടീഷര്‍ട്ടായിരുന്നു ഇത്. അമ്മയെ വെട്ടിയ വടിവാളില്‍ അവരുടെ മുടിയും തെളിവെടുപ്പിനിടെ കണ്ടെത്തി. വെട്ടാനുപയോഗിച്ച മറ്റൊരു അരിവാളും കണ്ടെത്തി. വീടിന് പിന്നിലെ വര്‍ക്ക് ഏരിയയിലെ പുസ്തകങ്ങള്‍ക്കിടയിലാണ് ആയുധം ഇട്ടത്. ഇത് പൊലീസ് എടുത്തുകാട്ടിയപ്പോള്‍ അതില്‍ അമ്മയുടെ മുടി കണ്ടപ്പോഴും പ്രതിക്ക് ഭാവഭേദമൊന്നുമുണ്ടായില്ല. വിഷക്കുപ്പി കുളിമുറിയുടെ സണ്‍ഷേഡില്‍ നിന്നാണ് കണ്ടെത്തിയത്. ആയുധത്തില്‍ നിന്നു കണ്ടെത്തിയ മുടിയും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്കയക്കുമെന്ന് പൊലീസ് വ്യക്തമാക്കുന്നു. മുംബൈയില്‍ ജ്വല്ലറിയില്‍ ജോലി ചെയ്തു വരികയായിരുന്ന സനലിന് കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് ജോലി നഷ്ടമായത്. ഇതേത്തുടര്‍ന്ന് ഏറെക്കാലമായി അച്ഛനമ്മമാര്‍ക്കൊപ്പമായിരുന്നു സനല്‍ കഴിഞ്ഞിരുന്നത്. കടുത്ത ലഹരിവസ്തുക്കള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊല നടന്ന ദിവസം രാത്രി 9 മണി വരെ സനല്‍ വീട്ടിലുണ്ടായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചതാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....