പാലക്കാട് പുതുപ്പരിയാരം ഓട്ടൂര്‍ക്കാട് വയോധിക ദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ മകന്‍ സനലിനെ കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പു നടത്തി. ബുധനാഴ്ച രാവിലെ 8 മണിയോടെ പൊലീസ് സംഘം സനലുമായി പുതുപ്പരിയാരത്തെ വീട്ടില്‍ എത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കൊടുവാളും അടുക്കളയില്‍നിന്നു കണ്ടെത്തി.കൊലപാതക ശേഷം മൃതദേഹങ്ങളില്‍ ഒഴിച്ച കീടനാശിനിയുടെ കുപ്പിയും അടുക്കളയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവസമയത്ത് സനല്‍ ധരിച്ചിരുന്ന വസ്ത്രം വിറകുപുരയില്‍നിന്നും കണ്ടെടുത്തു. കൊലപാതകം നടത്തിയ രീതി പ്രതി കൃത്യമായി വിവരിച്ചു. യാതൊരുവിധ ഭാവ വ്യത്യാസവുമില്ലാതെ ആയിരുന്നു തെളിവെടുപ്പിന്റെ മുഴുവന്‍ സമയവും പ്രതി നിന്നിരുന്നത്. ചൊവ്വാഴ്ചയാണ് സനലിനെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തിങ്കള്‍ രാവിലെയാണു പ്രതീക്ഷ നഗര്‍ 'മയൂഖ'ത്തില്‍ ചന്ദ്രന്‍ - ദേവി ദമ്പതികളെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്നു വീട്ടിലുണ്ടായിരുന്ന മകന്‍ സനലിനെ കാണാതായിരുന്നു. താന്‍ ജോലി സംബന്ധമായ ആവശ്യത്തിനായി ബെംഗളൂരുവിലേക്കു പോവുകയാണെന്നു സഹോദരന്‍ സുനിലിനോടു സനല്‍ ഫോണ്‍ ചെയ്തു പറഞ്ഞിരുന്നു. പിന്നീട് ആ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തിങ്കള്‍ രാത്രി സനലിന്റെ നമ്പര്‍ ഓണ്‍ ആയി. ഈ സമയത്താണ് അച്ഛന്റെയും അമ്മയുടെയും മരണവാര്‍ത്ത സനലിനെ അറിയിക്കുന്നത്. കര്‍മം ചെയ്യാന്‍ ഉടന്‍ നാട്ടിലെത്തണമെന്നു സുനില്‍ ആവശ്യപ്പെട്ട പ്രകാരം ഇന്നലെ രാവിലെ നാട്ടിലെത്തിയ സനലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 33 വെട്ടുകള്‍ ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകളും ചന്ദ്രന്റെ ശരീരത്തില്‍ 26 വെട്ടുകളും ഉള്ളതായി പറയുന്നു. പലതും ആഴത്തിലുള്ളതാണ്. സംഭവ ദിവസം രാവിലെ ഉണ്ടായ ചെറിയ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യം അമ്മയെ വെട്ടിയശേഷം നേരെ അച്ഛന്‍ കിടന്ന മുറിയിലേക്കു പോയി അച്ഛനെയും വെട്ടി. വെട്ടിയ ശേഷം മരണം ഉറപ്പാക്കാനായി ഇരുവരുടെയും മുറിവുകളിലേക്കും വായയിലേക്കും കയ്യില്‍ കരുതിവച്ച കീടനാശിനി (ഹെമ 555, റോഗര്‍ എന്നീ കീടനാശിനികളാണ് ഉപയോഗിച്ചത്) സനല്‍ ഒഴിച്ചു. മുറിയില്‍നിന്നു കണ്ടെത്തിയ സിറിഞ്ച് ഉപയോഗിച്ച് ഇവര്‍ക്ക് കീടനാശിനി കുത്തിവയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ചോരയില്‍ വഴുതിവീണ് കൈയിലുണ്ടായിരുന്ന സിറിഞ്ച് ഒടിഞ്ഞ് പോയെന്നും ഇതോടെ കീടനാശിനി കുത്തിവയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചെന്നും സനല്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം അച്ഛന്‍ കിടന്നിരുന്ന മുറിയിലെ കുളിമുറിയില്‍ കുളിച്ച് വൃത്തിയായ ശേഷമാണ് വീട്ടില്‍നിന്ന് രക്ഷപ്പെട്ടത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....